എം.എ. കുട്ടപ്പന്റെ നിര്യാണത്തിൽ കെ സി വേണുഗോപാൽ എംപി അനുശോചിച്ചു

Spread the love

മുൻമന്ത്രിയും കോൺഗ്രസ് നേതാവുമായ ഡോ. എം.എ. കുട്ടപ്പന്റെ നിര്യാണത്തിൽ എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ എംപി അനുശോചിച്ചു. ഡോക്ടർ ജോലി ഉപേക്ഷിച്ച് പൊതുപ്രവർത്തന രംഗത്തേക്ക് കടന്നുവന്ന എം.എ. കുട്ടപ്പൻ സ്ഥാനമാനങ്ങൾക്ക് പിറകെ പോകുന്ന

വ്യക്തിത്വമല്ലായിരുന്നു. 2001 മുതൽ 2004 വരെ എ.കെ. ആന്റണി മന്ത്രിസഭയിൽ പിന്നാക്ക, പട്ടികവിഭാഗ ക്ഷേമ മന്ത്രി എന്ന നിലയിൽ മികച്ച പ്രവർത്തനമാണ് അദ്ദേഹം കാഴ്ചവച്ചത്. നിയമസഭാ സാമാജികനായും ശ്രദ്ധേയമായ പ്രവർത്തനം നടത്തിയ അദ്ദേഹം കറകളഞ്ഞ കോൺഗ്രസ് വിശ്വാസിയും തികഞ്ഞ മതേതരവാദിയുമായിരുന്ന അദ്ദേഹം. എം.എ. കുട്ടപ്പനുമായി ദീർഘകാലത്തെ സുഹൃത്ത് ബന്ധമാണ് തനിക്കുള്ളത്. അദ്ദേഹത്തിൻറെ വിയോഗം വ്യക്തിപരമായി തനിക്കും കോൺഗ്രസ് പ്രസ്ഥാനത്തിനും നഷ്ടമാണെന്നും കെ സി വേണുഗോപാൽ പറഞ്ഞു.

Author

Leave a Reply

Your email address will not be published. Required fields are marked *