മത്സ്യത്തൊഴിലാളി കുടുംബത്തിന് ധനസഹായം കൈമാറി

Spread the love

ആലപ്പുഴ: മത്സ്യത്തൊഴിലാളി കുടുംബത്തിൽ നിന്നുള്ള അംഗം വാഹനാപകടത്തിൽ മരിച്ചതിനെത്തുടർന്നുള്ള നഷ്ടപരിഹാരം വിതരണം ചെയ്തു.
പുറക്കാട് പഞ്ചായത്ത് പഴയങ്ങാടി ചിറപ്പറമ്പിൽ വീട്ടിൽ ബഷീറിനാണ് മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡ് ഇൻഷുറൻസ് തുകയായ 10 ലക്ഷം രൂപ കൈമാറിയത്. ബഷീറിൻറെ ഭാര്യ സീനത്ത് വാഹനാപകടത്തിൽ മരിച്ചതിനെ തുടർന്നാണ് സഹായധനം അനുവദിച്ചത്. ദേശീയപാതയോരത്ത് ബഷീറും ഭാര്യ സീനത്തും ചേർന്ന് നടത്തിയിരുന്ന തട്ടുകടയടച്ച് രാത്രി വീട്ടിലേക്ക് മടങ്ങുമ്പോൾ നിയന്ത്രണം വിട്ട് എത്തിയ ബൈക്ക് ഇടിച്ചാണ് സീനത്ത് മരിച്ചത്. കഴിഞ്ഞ ഫെബ്രുവരി 10 നായിരുന്നു സംഭവം.

എച്ച് സലാം എംഎൽഎ സഹായധനം വീട്ടിലെത്തി കൈമാറി.പുറക്കാട് പഞ്ചായത്ത് പ്രസിഡൻറ് എ എസ് സുദർശനൻ, വൈസ് പ്രസിഡൻറ് വി എസ് മായാദേവി, സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷരായ അഡ്വ. വിഎസ് ജിനു രാജ്, കെ രാജീവൻ, ഫിഷറീസ് ഓഫീസർ ത്രേസ്യാമ്മ തോമസ്, പൊതുപ്രവർത്തകൻ എച്ച് അരുൺ എന്നിവർ സംബന്ധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *