വിവരാവകാശ കമ്മീഷണറുടെ ഇടപെടൽ: വിലപ്പെട്ട രേഖകള്‍ വെണ്ടറുടെ കടയിൽ നിന്നും കണ്ടെത്തി

Spread the love

ആലപ്പുഴ: വിവരാവകാശ കമ്മീഷണറുടെ ഇടപെടലിനെത്തുടര്‍ന്ന് ഹരിപ്പാട് സബ്ട്രഷറിയിലെ ട്രഷറി സ്ടോംങ്ങ് റൂമിൽ സൂക്ഷിക്കേണ്ട വിലപ്പെട്ട രേഖകള്‍ വെണ്ടറുടെ കടയിൽ നിന്നും കണ്ടെത്തി. 13 വര്‍ഷമായി കാണാനില്ലായിരുന്ന മുദ്രപ്പത്രം നാള്‍വഴി പേരേടാണ് കണ്ടെത്തിയത്. കോടിക്കണക്കിന് രൂപ മൂല്യമുള്ള വസ്തു വകകളുടെ കൈമാറ്റം സംബന്ധിച്ച് ലക്ഷക്കണക്കിന് രൂപ വിലവരുന്ന മുദ്രപ്പത്രം വിതരണത്തിന്‍റെ 2009-ലെ നാള്‍വഴി പേരേടാണ് കണ്ടെടുത്ത്.
ഈ പേരേടിലെ ഒരു പേജിന്‍റെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് ആവശ്യപ്പെട്ട് 2022 നവംബറിൽ ചെറുതന കാനകയിൽ എം. അഭിലാഷ്കുമാര്‍ ട്രഷറിയിൽ വിവരാവകാശ അപേക്ഷ സമര്‍പ്പിച്ചിരുന്നു. രേഖ കണ്ടെത്തി ന കുന്നതിനു പകരം ലഭ്യമല്ല എന്ന മറുപടിയാണ് ട്രഷറി നൽകിയത്. പരാതി ലഭിച്ചതിനെത്തുടര്‍ന്ന് സംസ്ഥന വിവരാവകാശ കമ്മീഷണര്‍ എ.എ. ഹക്കിം കഴിഞ്ഞ ദിവസം ആലപ്പുഴയി തെളിവെടുപ്പ് നടത്തിയപ്പോഴാണ് ട്രഷറി ഒഫീസര്‍മാരുടെ വിശദീകരണത്തിൽ സംശയം തോന്നിയത്.
കമ്മീഷന് നൽകിയ തത്സ്ഥിതി റിപ്പോര്‍ട്ടിൽ ട്രഷറി ഓഫീസര്‍ നൽകിയ മറുപടി ഈ രേഖ കണ്ടില്ല എന്നും തുറക്കാനാവാത്ത സട്രോങ് റൂമി ഉണ്ടാകാമെന്നുമാണ്. എന്നാൽ സ്ട്രോങ്ങ്റൂം തുറക്കാന്‍ ട്രഷറി ജീവനക്കാര്‍ ശ്രമിച്ചില്ലെന്ന് കമ്മീഷന്‍ വിലയിരുത്തി. ഇതു സംബന്ധിച്ച് ട്രഷറി ജീവനക്കാര്‍ സമര്‍പ്പിച്ച വിശദീകരണം തള്ളിയ കമ്മീഷണര്‍ സംസ്ഥാന ട്രഷറീസ് ഡയറക്ടര്‍ ഇടപെട്ട് സ്ട്രോങ്ങ് റൂം തുറക്കണമെന്നും ഉന്നതതല പരിശോധന നടത്തണമെന്നും ഉത്തരവിട്ടു.
തുടർന്ന് അസിസ്റ്റന്‍റ് ജില്ല ട്രഷറി ഓഫീസര്‍ കെ.ഒ. വിജികുമാരിയുടെ നേതൃത്വത്തിൽ നടത്തിയ തിരച്ചിലിൽ നാള്‍വഴി പേരേട് ഒരു മുദ്രപ്പത്രം വെണ്ടറുടെ പക്കൽ നിന്ന് കണ്ടെത്തുകയായിരുന്നു. ഇത് വിവരാവകാശ കമ്മീഷണര്‍ക്ക് സമര്‍പ്പിച്ചു.
മുദ്രപ്പത്രത്തോടൊപ്പം വെണ്ടറെ ഏൽപിക്കുന്ന ഓരോ പേരേടും പേജ് തീരുന്ന മുറയ്ക്ക് ട്രഷറി തിരികെ വാങ്ങി 50 രൂപ ഫീസ് ഒടുക്കിച്ച് പുതിയ പേരേട് നൽകണമെന്നാണ് ചട്ടം.

Author

Leave a Reply

Your email address will not be published. Required fields are marked *