മണപ്പുറം ഫിനാൻസ് വെൽഫെയർ ട്രസ്റ്റിന്റെ സഹായത്തോടെ നിർമ്മിച്ച വീടിന്റെ താക്കോൽ കൈമാറി

Spread the love

വലപ്പാട്: മണപ്പുറം ഫിനാൻസ് ജീവനക്കാരുടെ ക്ഷേമ സംഘടനയായ മണപ്പുറം ഫിനാൻസ് വെൽഫയർ ട്രസ്റ്റ് സഹപ്രവർത്തകയ്ക്കു നിർമ്മിച്ചു നൽകിയ വീടിന്റെ താക്കോൽ കൈമാറി. മണപ്പുറം ഫിനാൻസ് ലിമിറ്റഡ് എംഡിയും സിഇഒയുമായ വി പി നന്ദകുമാറും എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ. സുമിത നന്ദനും ചേർന്നാണ് സുമിത കെ എസിന് പുതിയ വീടിന്റെ താക്കോൽ കൈമാറിയത്.

സാമൂഹിക സേവന ലക്ഷ്യമിട്ട് ജീവനക്കാരുടെ നേതൃത്വത്തിൽ 2019ൽ നിലവിൽ വന്ന മണപ്പുറം സ്റ്റാഫ് വെൽഫെയർ ട്രസ്റ്റിൽ മണപ്പുറം ഗ്രൂപ്പിലെ 45,000ഓളം ജീവനക്കാർ അംഗങ്ങളാണ്. ഇവരിൽ സമാഹരിച്ച ധനസഹായം ഉപയോഗിച്ചാണ് ട്രസ്റ്റ് വിവിധ സാമൂഹിക ക്ഷേമ പദ്ധതികൾ നടപ്പിലാക്കുന്നത്. കോവിഡ് മൂലം ഭർത്താവിനെ നഷ്ടമായ സുമിത കെ എസിന്റെയും ഏക മകളുടേയും സംരക്ഷണത്തിന് സഹപ്രവർത്തകരുടെ കരുതലായാണ് വീടു നിർമ്മിച്ചു നൽകിയത്. ചടങ്ങിൽ മണപ്പുറം ഫിനാൻസ് സ്റ്റാഫ് ട്രസ്റ്റ് മാനേജിങ് ട്രസ്റ്റി സതീഷ് കുമാർ എം, സെക്രട്ടറിയും ട്രസ്റ്റിയുമായ ഡോ. രഞ്ജിത്ത് പി ആർ, ട്രസ്റ്റീമാരായ വിജയകുമാർ എ ബി, ഷൈജു സോമൻ, എ ജി എം ദിയ ഹരി എന്നിവർ പങ്കെടുത്തു.

Re[port : Ajith V Raveendran

Author

Leave a Reply

Your email address will not be published. Required fields are marked *