എഡിറ്റർ ജി ശക്തിധരന്റെ വെളിപ്പെടുത്തലിൽ ഗവൺമെന്റും പോലീസും കള്ളകളി നടത്തുകയാണ് – രമേശ് ചെന്നിത്തല

Spread the love

രമേശ് ചെന്നിത്തല ഇന്ന് തിരുവനന്തപുരത്ത്മാ ധ്യമങ്ങൾക്ക് നൽകിയ ബൈറ്റ്.

ദേശാഭിമാനിയുടെ മുൻ അസോസിയേറ്റ് എഡിറ്റർ ജി ശക്തിധരന്റെ വെളിപ്പെടുത്തലിൽ ഗവൺമെന്റും പോലീസും കള്ളകളി നടത്തുകയാണ് , അത്രയും ഗുരുതരമായ ആരോപണമാണ് ഉന്നയിച്ചിട്ടുള്ളത്. യഥാർത്ഥത്തിൽ പോലീസ് ചെയ്യേണ്ടത് എന്താണ് ? ഉടനടി തന്നെ എറണാകുളത്ത് നിന്നും FIR എടുത്ത് അന്വേഷണം നടത്തുകയാണ് ചെയ്യേണ്ടത്..ഒരു സാധാരണക്കാരന്റെ പേരിലാണ് ഇതെങ്കിൽ പോലീസ് എന്താണ് ചെയ്യുക. എഫ് ഐ ആറിട്ട് അന്വേഷണം നടത്തും അതിനു പകരം പരാതി ADGP ക്ക് കൈമാറുകയാണ് DGP ചെയ്തത് , ഇത് പോലീസിന്റെ ചട്ടവിരുദ്ധമായ നടപടിയാണ്, കേട്ടുകേൾവിപോലും ഇല്ലാത്തതാണ് .

എവിടെവച്ചാണോ കേസിനാസ്പദമായ സംഭവം നടന്നത് അവിടെ എഫ് ഐ ആർ രജിസ്റ്റർ ചെയ്താണ് അന്വേഷണം നടത്തേണ്ടത്. മുഖ്യമന്ത്രിയുടെ പേരിലുള്ള ആരോപണമായതു കൊണ്ടാണ് കേസ് തേച്ച് മായ്ച്ചു കളയാൻ പരാതി ADGP ക്ക് കൈമാറിയത്, ഇത് ഒരിക്കലും അംഗീകരിച്ചു കൊടുക്കാൻ കഴിയില്ല.

ഇവിടെ പ്രസക്തമായ ചോദ്യം എന്തുകൊണ്ടാണ് ശക്തിധരന്റെ വെളിപ്പെടുത്തൽ പോലീസ് അന്വേഷിക്കുന്നില്ല എന്നതാണ് , അപ്പോൾ ഒരു നീതിയും ആർക്കും കിട്ടാത്ത അവസ്ഥയാണ് കേരളത്തിലുള്ളത് എന്ന് വ്യക്തം. ഇവിടെ BJP യും CPM ഉം തമ്മിലുള്ള കള്ളക്കളിയാണ് നടക്കുന്നത്. ഇപ്പോൾ കേന്ദ്രമന്ത്രി വി മുരളീധരൻ പറയുന്നത് കേന്ദ്ര ഏജൻസികൾക്ക് അന്വേഷിക്കാൻ കഴിയില്ലായെന്നാണ് , ഇതു സംബന്ധിച്ച് പരാതി ഉണ്ടെങ്കിലേ അന്വേഷിക്കാൻ കഴിയുവെന്നാണ് വി. മുരളീധരന്റെ ഭാഷ്യം. ഇന്ത്യയിലെമ്പാടും കോൺഗ്രസ് നേതാക്കൾക്ക് എതിരെ കേസ്സെടുത്ത് വേട്ടയാടുന്നത് ഏതെങ്കിലും പരാതിയുടെ അടിസ്ഥാനത്തിലാണോ? ഇ.ഡിയും സിബിഐ ഉം മറ്റ് എക്കണോമിക് ഒഫൻസ് ഡിപ്പാർട്ടുമെന്റുകളും ഇക്കാര്യങ്ങൾ അന്വേഷിക്കില്ല. അതാണ് BJP യും CPM ഉം തമ്മിലുള്ള കള്ളക്കളി. സ്വർണ്ണക്കള്ളക്കടത്ത് കേസിൽ ഈ കള്ളക്കളിയാണ് നടന്നത്.

ബെന്നി ബെഹനാൻ കൊടുത്ത പരാതി ADGP ക്ക് കൈമാറി രക്ഷപ്പെടാമെന്ന് ധരിക്കേണ്ട. ശക്തിധരന്റെ ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പേരിൽ കടുത്ത സി പി എം സൈബർ ആക്രമണമാണ് അദ്ദേഹത്തിനു നേരെ യുള്ളത്. അദ്ദേഹത്തിന്റെ കുടുംബത്തെ വരെ അപമാനിക്കുകയാണ്.

രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് കോൺഗ്രസ് പ്രവർത്തകരുടെ വിയർപ്പിന്റെ വിലയാണ്. ബാങ്ക് ലോൺ അടക്കം എടുത്താണ് നിർമ്മിച്ചത് അല്ലാതെ കള്ളപ്പണംകൊണ്ട് പണി തീർത്തതല്ല രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട്. മാധ്യമ പ്രവർവർത്തകരുടെ ചോദ്യത്തിന് ഉത്തരമായി ചെന്നിത്തല പറഞ്ഞു.

Author

Leave a Reply

Your email address will not be published. Required fields are marked *