മോഷ്ടാവിന്റെ വാഹനമിടിച്ചു ഇന്ത്യാന സ്റ്റേറ്റ് ട്രൂപ്പർക്ക്‌ ദാരുണാന്ത്യം. രണ്ടു പേർ അറസ്റ്റിൽ – പി പി ചെറിയാൻ

Spread the love

ഇന്ത്യാന:ഇൻഡ്യാനപോളിസിന്റെ തെക്കുപടിഞ്ഞാറൻ ഭാഗത്ത് മോഷ്ടിച്ച വാഹന ഓടിച്ചതായി സംശയിക്കുന്നയാളുടെ വാഹനം ഇടിച്ച് ഇന്ത്യാന സ്റ്റേറ്റ് ട്രൂപ്പർ ആരോൺ സ്മിത്തിന് (33) ദാരുണാന്ത്യം.ബുധനാഴ്ച രാത്രിയായിരുന്നു സംഭവം ഗുരുതരമായി പരിക്കേറ്റ ആരോൺ മരിച്ചതായി പിന്നീട്‌ ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു.

രാത്രി 8:45 ന് റൊണാൾഡ് റീഗൻ പാർക്ക്‌വേയിൽ മോഷ്ടിച്ച വാഹനം പിന്തുടരുന്നതിനിടെ സ്റ്റോപ്പ് സ്റ്റിക്കുകൾ വിന്യസിക്കുന്നതിനായി പട്രോളിംഗ് കാറിൽ നിന്ന് പുറത്തിറങ്ങിയ ട്രൂപ്പർ ആരോൺ സ്മിത്തിനെ (33) മോഷ്ടാവിന്റെ വാഹനമിടിക്കുകയായിരുന്നു .അഞ്ച് വർഷമായി ഡിപ്പാർട്ട്‌മെന്റിൽ ഉണ്ടായിരുന്ന സ്മിത്തിനെ എസ്‌കെനാസി ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

വ്യാഴാഴ്ച, കാറിന്റെ ഡ്രൈവർ 18-കാരനായ എഡി പി. ജോൺസ്, അദ്ദേഹത്തിന്റെ യാത്രക്കാരനായ 19-കാരനായ ഡിമേറിയൻ കറി എന്നിവരെ മിസോറിയിലെ സികെസ്റ്റണിൽ നിന്ന് അറസ്റ്റ് ചെയ്തതായി ഇന്ത്യാന സ്റ്റേറ്റ് പോലീസ് പറയുന്നു. ജോൺസിനെതിരെ കൊലക്കുറ്റവും കറിക്കെതിരെ ഓട്ടോ മോഷണക്കുറ്റവും ചുമത്തിയിട്ടുണ്ട്.

ഞങ്ങളില്‍ ഏറ്റവും മികച്ച ട്രൂപ്പറായിരുന്നു ആരോൺ സ്മിത്തെന്നു ‘ഇന്ത്യാന സ്റ്റേറ്റ് പോലീസ് സൂപ്രണ്ട് ഡഗ് കാര്‍ട്ടര്‍ പറഞ്ഞു. ‘ഇന്ത്യാന സ്റ്റേറ്റ് പോലീസിനു ഇത് വളരെ സങ്കടകരമായ ദിവസമാണ്. ട്രൂപ്പര്‍ സ്മിത്തിന്റെ കുടുംബത്തിനും സുഹൃത്തുക്കള്‍ക്കും സഹപ്രവര്‍ത്തകര്‍ക്കും പിന്തുണയുമായി ഞങ്ങള്‍ എപ്പോഴും ഒരുമിച്ചുണ്ടാകും,’ കാര്‍ട്ടര്‍ പറഞ്ഞു. ഈ വർഷമാദ്യം മറ്റൊരു ഇന്ത്യാന സ്റ്റേറ്റ് പോലീസ് ട്രൂപ്പർ സമാനമായ സാഹചര്യത്തിൽ കൊല്ലപ്പെട്ടിരുന്നു.

 

Author

Leave a Reply

Your email address will not be published. Required fields are marked *