ആൾ ക്രിസ്ത്യൻ കമ്മ്യൂണിറ്റി അസോസിയേഷൻ ജില്ലാ സമ്മേളനവും മണിപ്പൂർ ജനതക്ക് ഐക്യദാർഢ്യവും – ഡോ. സാജൻ സി ജേക്കബ്,

Spread the love

പത്തനംതിട്ട: എല്ലാ ക്രൈസ്തവ സഭാവിഭാഗങ്ങളിലും പെട്ട ക്രൈസ്തവരുടെ പൊതുവേദിയായ ആൾ ക്രിസ്ത്യൻ കമ്മ്യൂണിറ്റി അസോസിയേഷൻ(എസിസിഎ/അക്കാ) പത്തനംതിട്ട ജില്ലാ പ്രവർത്തക കൺവെൻഷനും കലാപം മൂലം കഷ്ടപ്പെടുന്ന മണിപ്പൂരിലെ ക്രൈസ്തവ ജനതയോടുള്ള ഐക്യദാർഢ്യ സമ്മേളനവും പത്തനംതിട്ടയിൽ എസി സിഎ സംസ്ഥാന മിഷൻ കോ ഓർഡിനേറ്റർ ശ്രീ സാമുവൽ പ്രക്കാനത്തിന്റെ അദ്ധ്യക്ഷതയിൽ നടത്തപ്പെട്ടു, എസിസിഎ സെൻട്രൽ സെക്രട്ടറിയേറ്റ് പ്രസിഡന്റ് ശ്രീ ബാബു വർഗീസ് യോഗം ഉദ്ഘാടനം ചെയ്തു, മണിപ്പൂരിലെ ക്രൈസ്തവരുടെ നേരെ നടക്കുന്ന ആക്രമണങ്ങൾ അവസാനിപ്പിക്കിന്നതിന് കേന്ദ്ര സർക്കാർ ഇടപെടണമെന്നും ഓരോ പൗരനും ഇന്ത്യയിൽ നിർഭയം ജീവിക്കുന്നതിന് ഭരണഘടന ഉറപ്പു നൽകുന്ന അവകാശം

സംരിക്ഷിക്കപ്പെടണമെന്നും യോഗം ആവശ്യപ്പെട്ടു, എസിസിഎ സംസ്ഥാന ജനറൽ സെക്രട്ടറി ശ്രീ ബേബി മുല്ലമംഗലം, ഡോ: സാജൻ സി ജേക്കബ്, ശ്രീ ജോസഫ് എബ്രഹാം ചക്കുങ്കൽ, അഡ്വ രഞ്ജി മത്തായി, ശ്രീ നോബിൾ ജോർജ്, ശ്രീ തോമസ് പല്ലൻ, ശ്രീമതി ലില്ലിക്കുട്ടി ജേക്കബ്, ശ്രീമതി ആനി ജബരാജ്, ശ്രീ ബിജു നൈനാൻ മരുതുക്കുന്നേൽ, ശ്രീ റിൻസൻ വർഗീസ്, ശ്രീ ജോൺസ് യോഹന്നാൻ മുതലായവർ പ്രസംഗിച്ചു, പത്തനംതിട്ട ജില്ലയിലെ പുതിയ ഭാരവാഹികളായി ശ്രീ ബിജു നൈനാൻ മരുതുക്കുന്നേൽ (പ്രസിഡന്റ്), വൈസ് പ്രസിഡന്റുമാരായി ശ്രീ രാജൻ പടിയറ, ശ്രീ സാബു ഏബ്രഹാം തോട്ടത്തിൽ, ശ്രീമതി ബിജി ജോൺ, ശ്രീ റിൻസൻ വർഗീസ് (ജനറൽ സെക്രട്ടറി), ശ്രീ സിനു ഏബ്രഹാം (ട്രഷറർ) ജോയിന്റ് സെക്രട്ടറിമാരായി ശ്രീ ബിജു കോശി, ശ്രീ ബിജു പാപ്പച്ചൻ, ശ്രീമതി ലിജി ടെൻസിംഗ്, ശ്രീമതി എൽസി ജോൺ കമ്മിറ്റി അംഗങ്ങളായി ശ്രീ പി കെ കുരുവിള, ശ്രീ കെ എ മാത്യു, ശ്രീ എൻ എസ് ബേബിക്കുട്ടി, ശ്രീ എം വി രാജൻ, ശ്രീ റ്റി എസ് തോമസ്, ശ്രീ എൻ പി ബിനോയ്, ശ്രീ ജോൺസ് യോഹന്നാൻ എന്നിവരെ തെരഞ്ഞെടുത്തു.കേരളത്തിലെ മുഴുവൻ ക്രൈസ്തവർക്കും അർഹമായ അവകാശങ്ങളും ആനുകൂല്യങ്ങളും ലഭിക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന സർക്കാരിൽ സമ്മർദ്ദം ചെലുത്തുന്നതിനായി എസിസിഎ സംസ്ഥാനതലത്തിൽ നടത്തുന്ന വിവിധ പരിപാടികളിൽ പത്തനംതിട്ട ജില്ലയിലെ മുഴുവൻ ക്രൈസ്തവരെയും അണിചേർക്കുന്നതിനായുള്ള പ്രചാരണം ആരംഭിക്കുവാനും യോഗം തീരുമാനിച്ചു.

Author

Leave a Reply

Your email address will not be published. Required fields are marked *