കൊല്ലാന്‍ ആളെ വിടുന്നത് സിപിഎം പാരമ്പര്യം : എം എം ഹസ്സന്‍

Spread the love

പാര്‍ട്ടി വിട്ടതിന്റെ പേരില്‍ ടി പി ചന്ദ്രശേഖരനെ 51വെട്ടുവെട്ടി കൊലപ്പെടുത്തിയ സിപിഎം കെ .സുധാകരനെ കൊല്ലാന്‍ വാടക കൊലയാളിയെ വിട്ടതില്‍ അത്ഭുതപ്പെടാനില്ലെന്ന് യുഡിഎഫ് കണ്‍വീനര്‍ എം എം ഹസ്സന്‍ .ആനപ്പക കൊണ്ടുനടക്കുന്ന പ്രസ്ഥാനമാണ് സിപിഎം . ജി ശക്തിധരന്റെ വെളിപ്പെടുത്തല്‍ 100% സത്യമാവാനാണ് സാധ്യത.അതുകൊണ്ടുതന്നെ സത്യസന്ധമായ അന്വേഷണം അനിവാര്യമാണ്. അന്വേഷണം ശരിയായി മുന്നോട്ടു പോയില്ലെങ്കില്‍ കോണ്‍ഗ്രസ് നിയമ നടപടി സ്വീകരിക്കും.
സിപിഎം ഉന്നതന്‍ കൊച്ചിയില്‍ നിന്നും കൈതോല പായയില്‍ കോടികള്‍ കടത്തിയതുമായി ബന്ധപ്പെട്ട് ശക്തിധരന്‍ ഉന്നയിച്ച ആരോപണത്തില്‍ പ്രഹസന അന്വേഷണം നടത്താനാണ് സര്‍ക്കാര്‍ നീക്കം.ഐജി തലത്തിലുള്ള ഉന്നത ഉദ്യോഗസ്ഥനെ കൊണ്ട് അന്വേഷിപ്പിക്കുന്നതിന് പകരം തിരുവനന്തപുരം ഡിസിപിക്ക് ചുമതല നല്‍കിയത് അതിന്റെ ഭാഗം. കോഴിക്കോട് ക്വാറി മാഫിയില്‍ നിന്നും രണ്ടുകോടി ആവശ്യപ്പെട്ട ബ്രാഞ്ച് സെക്രട്ടറി പുറത്താക്കിയ സിപിഎം കൈതോലപായില്‍ കോടികള്‍ കടത്തിയ ഉന്നത നേതാവിനെതിരെ ഒരു നടപടിയും സ്വീകരിക്കാത്തത് അവരുടെ ഇരട്ടത്താപ്പാണെന്നും ഹസന്‍ പറഞ്ഞു.

സംസ്ഥാനത്തിന്റെ തലസ്ഥാനം മാറ്റുന്നതുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസിന്റെയും യുഡിഎഫിന്റെയും നേതൃത്വവുമായി ആലോചിക്കാതെ സ്വകാര്യബില്‍ അവതരിപ്പിച്ച ഹൈബി ഈഡന്‍ എംപിയുടെ നടപടി ശരിയായില്ല. ഈ ആവശ്യം അനവസരത്തിലും അപ്രസക്തവുമാണ്. സ്വകാര്യ ബില്ല് അവതരിപ്പിക്കാന്‍ അംഗങ്ങള്‍ക്ക് സ്വാതന്ത്ര്യം ഉണ്ടെങ്കിലും നയപരമായ കാര്യങ്ങളില്‍ ബില്ല് അവതരിപ്പിക്കുന്നതിന് മുമ്പായി പാര്‍ട്ടി നേതൃത്വത്തിന്റെ അനുമതി തേടേണ്ടതാണെന്നും ഹസ്സന്‍ പറഞ്ഞു.

Author

Leave a Reply

Your email address will not be published. Required fields are marked *