ഫിലാഡൽഫിയായിൽ കൂട്ട വെടിവയ്പിൽ 5 പേർ മരിച്ചു, 2 കുട്ടികൾക്ക് പരിക്ക്

Spread the love

ഫിലാഡൽഫിയി:ഫിലാഡൽഫിയയിലെ കിംഗ്‌സെസിംഗ് സെക്ഷനിൽ തിങ്കളാഴ്ച രാത്രി നടന്ന കൂട്ട വെടിവയ്പിൽ അഞ്ച് പേർ കൊല്ലപ്പെടുകയും രണ്ട് കുട്ടികൾക്ക് പരിക്കേൽക്കുകയും ചെയ്തു.
ബുള്ളറ്റ് പ്രൂഫ് വസ്ത്രം ധരിച്ച തോക്കുധാരിയെന്ന് സംശയിക്കുന്നയാളെ കസ്റ്റഡിയിലെടുത്തതായി പോലീസ് പറഞ്ഞു.
ഫിലാഡൽഫിയയിലെ കിംഗ്‌സെസിംഗ് സെക്ഷനിൽ നടന്ന കൂട്ട വെടിവയ്പിൽ കുറഞ്ഞത് 50 വെടിയുണ്ടകൾ ഉപയോഗിച്ചതായി പോലീസ് പറയുന്നു.

56-ാം സ്ട്രീറ്റിലും ചെസ്റ്റർ അവന്യൂവിലും സ്വാതന്ത്ര്യദിനത്തിന്റെ തലേന്ന് രാത്രി 8:30 ഓടെയാണ് വെടിവെപ്പ് ആരംഭിച്ചത്.

വെടിവയ്പ്പ് നാടകുന്നതറിഞ്ഞു സ്ഥലത്തെത്തിയ ഉദ്യോഗസ്ഥർ സംഭവസ്ഥലത്ത് വെടിയേറ്റവരെ കണ്ടെത്തി. ഇരകളെ ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ ഉദ്യോഗസ്ഥർ അവരുടെ പട്രോളിംഗ് കാറുകളിൽ കയറ്റാൻ തുടങ്ങിയപ്പോൾ, കൂടുതൽ വെടിയൊച്ച കേട്ട സ്ഥലത്തേക്ക് ഓടി.40 കാരനായ പ്രതിയെ പിടികൂടാൻ ഉദ്യോഗസ്ഥർക്ക് കഴിഞ്ഞതായി പോലീസ് പറയുന്നു.

ഇയാളുടെ പേര് പുറത്തുവിട്ടിട്ടില്ല.പിടികൂടുമ്പോൾ ഇയ്യാൾ ഒന്നിലധികം മാഗസിനുകളുള്ള ഒരു ബുള്ളറ്റ് പ്രൂഫ് വെസ്റ്റ് ധരിച്ചിരുന്നു. അയാളുടെ കൈവശം (പോലീസ്) സ്കാനറും എആർ-സ്റ്റൈൽ റൈഫിളും ഒരു കൈത്തോക്കും ഉണ്ടായിരുന്നു. ,” ഫിലാഡൽഫിയ പോലീസ് കമ്മീഷണർ ഡാനിയേൽ ഔട്ട്‌ലോ പറഞ്ഞു.

REPORT : P.P.Cherian BSc, ARRT(R)

Freelance Reporter

Author

Leave a Reply

Your email address will not be published. Required fields are marked *