ക്നാനായ റീജിയൻ വൊക്കേഷൻ ഡിസേൺമെന്റ് പ്രോഗ്രാമിന് തുടക്കമായി – സിജോയ് പറപ്പള്ളിൽ

Spread the love

വിസ്കോസിൻ: അമേരിക്കയിലെ ക്നാനായ കാത്തലിക് റീജിയൻ വൊക്കേഷൻ കമ്മിഷന്റെ നേതൃത്വത്തിൽ യുവജനങ്ങൾക്കായി നടത്തപ്പെടുന്ന വൊക്കേഷൻ ഡിസേൺമെന്റ് പ്രോഗ്രാം കോട്ടയം അതിരുപത സഹായമെത്രാൻ മാർ.ജോസഫ് പണ്ടാരശ്ശേരിൽ ഉദ്ഘാടനം ചെയ്തു. ക്നാനായ റീജിയൺ വൊക്കേഷൻ കമ്മീഷൻ ഡയറക്ടർ റവ.ഡോ.ബിബി തറയിൽ എല്ലാവരെയും പ്രത്യേകമായി സ്വാഗതം ചെയ്ത് പ്രോഗ്രാമിന്റെ ലക്ഷ്യങ്ങളെകുറിച്ച് വിശദീകരിച്ചു. വികാരി ജനറാൾ മോൺ.തോമസ്സ് മുളവനാൽ ആശംസാപ്രസംഗം നടത്തി.

മൂന്ന് ദിവസങ്ങളിലായി വിസ്കോസിനിലെ ബെനെഡിക്റ്റൻ ആശ്രമത്തിൽ വെച്ച് നടത്തപ്പെടുന്ന പ്രോഗ്രാമിൽ ക്നാനായ റീജിയണിലെ വിവിധ ഇടവകയിൽനിന്നും മിഷനിൽ നിന്നും കുട്ടികൾ പങ്കെടുക്കുന്നു. വൊക്കേഷൻ കമ്മിഷൻ അസിസ്റ്റന്റ് ഡയറക്ടർ ഫാ. ജോസഫ് തച്ചാറ, ബ്രദർ.മോസ്സസ്, സിസ്റ്റേഴ്സ് തുടങ്ങിയവർ പ്രോഗ്രാമിന് നേതൃത്വം നൽകുന്നു.

ഞായറാഴ്ച ചിക്കാഗോ സെൻറ് മേരീസ് ക്നാനായ കത്തോലിക്ക ദൈവാലയത്തിൽ വെച്ച് നടത്തപ്പെടുന്ന ബ്രദർ.മോസസ്സ് പുതുപള്ളിമ്യാലിൽന്റെ കാറോയ പട്ടത്തോടെ പ്രോഗ്രാം സമാപിക്കും. വ്യത്യസ്തങ്ങളായ വിവിധ പരിപാടികൾ കോർത്തിണക്കിയാണ് സംഘാടകർ വൊക്കേഷൻ ഡിസേൺമെന്റ് പ്രോഗ്രാം ക്രമീകരിച്ചിരിക്കുന്നത്.

ജോയിച്ചൻപുതുക്കുളം

Author

Leave a Reply

Your email address will not be published. Required fields are marked *