സുഗതാജ്ഞലി കാവ്യാലാപന മത്സരത്തിൻറെ ഫൈനലിലേക്ക് അൻവിത കൃഷ്ണൻ

Spread the love

കാൽഗറി : കാനഡയുടെ ചരിത്രത്തിൽ ആദ്യമായി കേരള സർക്കാരിന്റെ സാംസ്കാരിക വകുപ്പിൻറെ മലയാളം മിഷൻ സംഘടിപ്പിക്കുന്ന സുഗതാജ്ഞലി കാവ്യാലാപന മത്സരത്തിൻറെ ഫൈനലിലേക്ക് നമ്മളുടെ പള്ളിക്കൂടത്തിന്റെ വിദ്യാർത്ഥിനി അൻവിത കൃഷ്ണനും അർഹയായി.

വാൻകൂവറിൽ , ബർണാബിയിൽ താമസിക്കുന്ന ഉണ്ണികൃഷ്ണൻ അമ്പലപ്പാട്ടിന്റെയും ,അമൃത കൃഷ്ണന്റെയും ഏക മകളാണ് അൻവിത. നമ്മളുടെ പള്ളിക്കൂടം മലയാളം മിഷന്റെ നിർദ്ദേശം അനുസരിച്ചു് മലയാളം പഠിപ്പിക്കുന്നതിനൊപ്പം , കുട്ടികളുടെ കലാ സാംസ്‌കാരിക ഉന്നമനത്തിന് വേണ്ടി കലോത്സവങ്ങളും നടത്താറുണ്ട് . അൻവിതയ്ക്ക് എല്ലാ വിജയാശംസകളും .

വാർത്ത : ജോസഫ് ജോൺ കാൽഗറി

Author

Leave a Reply

Your email address will not be published. Required fields are marked *