മതേതര ഭാരതം നേരിടുന്ന വെല്ലുവിളികൾ: സെമിനാർ 19ന് അറ്റ്ലാന്റയിൽ – നിബു വെള്ളവന്താനം

Spread the love

അറ്റ്ലാന്റാ: മതേതര ഭാരതം നേരിടുന്ന വെല്ലുവിളികളെ പറ്റി അറ്റ്ലാന്റയിൽ ജൂലൈ 19ന് വൈകിട്ട് 6. 30 മുതൽ 8.30 വരെ സെമിനാർ നടത്തപ്പെടും. ഡോക്ടർ ഗീവർഗീസ് മാർ കൂറിലോസ് മെത്രാപ്പോലീത്ത, സത്യം മിനിസ്ട്രീസ് ഡയറക്ടർ ഡോ. സി വി. വടവന, പ്രഭാഷകൻ പാസ്റ്റർ ജെയ്‌സ് പാണ്ടനാട്, മരുപ്പച്ച പത്രാധിപർ അച്ഛൻകുഞ് ഇലന്തൂർ തുടങ്ങിയവർ സെമിനാറിൽ പ്രസംഗിക്കും.

അറ്റ്ലാന്റാ ഇൻഡോ അമേരിക്കൻ പ്രസ് ക്ലബും, സത്യം മിനിസ്ട്രീസും സംയുക്തമായിട്ടാണ് സെമിനാർ സംഘടിപ്പിക്കുന്നത്. സാംസ്കാരിക പ്രവർത്തകർ, സഭാ അധ്യക്ഷന്മാർ, പത്രപ്രവർത്തകർ എന്നിവർ ചർച്ചകൾക്ക് നേതൃത്വം നൽകും. അറ്റ്ലാന്റാ ക്രിസ്ത്യൻ ചർച്ച് ഹാളിലാണ് (845 Hi Hope Road, Lawrenceville) സെമിനാർ നടക്കുന്നത്. സെമിനാറിനെ പറ്റി കൂടുതൽ അറിയുവാൻ സാം. ടി സാമുവൽ (678 481 7110), ജോമി ജോർജ് (678 677 1032) തുടങ്ങിയവരും ആയി ബന്ധപ്പെടുക.

 

Author

Leave a Reply

Your email address will not be published. Required fields are marked *