എംഎം ഹസ്സന്‍ അനുശോചിച്ചു

Spread the love

ഉമ്മന്‍ചാണ്ടിയെന്ന ജനപ്രിയനായ നേതാവിന്റെ വേര്‍പാട് കോണ്‍ഗ്രസ് പാര്‍ട്ടിക്ക് തീരാ നഷ്ടമാണെന്ന് യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസ്സന്‍. മികച്ച ഭരണാധികാരി,പ്രഗത്ഭനായ പാര്‍ലമെന്റേറിയന്‍, അടിയുറച്ച ജനാധിപത്യ മതേതരവാദിയുമായിരുന്നു ഉമ്മന്‍ ചാണ്ടി. കേരളത്തിന്റെ പുരോഗതിക്ക് വിലപ്പെട്ട

സംഭാവനകള്‍ നല്‍കിയ ഉമ്മന്‍ചാണ്ടിയുടെ വിയോഗം കേരളീയ സമൂഹത്തിനും വ്യക്തിപരമായി തനിക്കും വലിയ നഷ്ടമാണ്. ജേഷ്ഠസഹോദര തുല്യമായ സ്‌നേഹവായ്പ് അദ്ദേഹത്തില്‍ നിന്നും അനുഭവിക്കാന്‍ തനിക്ക് കഴിഞ്ഞിട്ടുണ്ട്. ഗുരുതുല്യനും മാര്‍ഗദര്‍ശിയുമായ നേതാവായിരുന്നു അദ്ദേഹം. മഹനായ ആ നേതാവിന്റെ നിര്യാണത്തില്‍ അഗാതമായ ദുഃഖം രേഖപ്പെടുത്തുന്നു.

Author

Leave a Reply

Your email address will not be published. Required fields are marked *