മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ വിടവാങ്ങലിൽ വേൾഡ് മലയാളി കൗൺസിൽ അമേരിക്ക റീജിയൻ അനുശോചനം രേഖപ്പെടുത്തി

Spread the love

ന്യൂജേഴ്‌സി : രാഷ്ട്രീയ താല്പര്യങ്ങൾക്കതീതമായി പൊതുജനതാല്പര്യത്തിനായി അഹോരാത്രം പ്രവർത്തിച്ചു ജനഹൃദയങ്ങളിൽ തനതായ സ്ഥാനം കരസ്ഥമാക്കിയ മുൻ കേരള മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ വിടവാങ്ങലിൽ വേൾഡ് മലയാളി കൗൺസിൽ അമേരിക്ക റീജിയൻ അനുശോചനം രേഖപ്പെടുത്തി

വേൾഡ് മലയാളി കൗൺസിൽ തുടക്കം കുറിച്ച ഒട്ടനവധി ജനക്ഷേമ പരിപാടികളിൽ ഉമ്മൻ ചാണ്ടി നിറസാന്നിധ്യമായിരുന്നു

ജനങ്ങളുടെ ഇടയിൽ ജീവിച്ചു, ജനവികാരങ്ങളുടെ സ്പന്ദനം ഹൃദയത്തിലേറ്റി , വികസനത്തിന്റെ പുത്തൻ ഏടുകൾ കേരളത്തിന് സമ്മാനിച്ച, പകരം വയ്ക്കാനില്ലാത്ത വ്യക്തിത്വത്തിനുടമയായിരുന്നു ശ്രീ ഉമ്മൻ ചാണ്ടിയെന്നു വേൾഡ് മലയാളി കൗൺസിൽ അമേരിക്ക റീജിയൻ പ്രസിഡന്റ് ജിനേഷ് തമ്പി അഭിപ്രായപ്പെട്ടു

ഉമ്മൻ ചാണ്ടിയുടെ വിടവാങ്ങലിൽ വേൾഡ് മലയാളി കൗൺസിൽ അമേരിക്ക റീജിയനു വേണ്ടി ജേക്കബ് കുടശനാട് (ചെയർമാൻ) , ജിനേഷ് തമ്പി (പ്രസിഡന്റ്), സിജു ജോൺ (സെക്രട്ടറി) , തോമസ് ചെല്ലേത്ത് (ട്രഷറർ), ബൈജുലാല്‍ ഗോപിനാഥന്‍ (വൈസ് പ്രസിഡന്റ് – അഡ്മിന്‍) , ഡോ. നിഷാ പിള്ള (വൈസ് ചെയർ), സാബു കുര്യന്‍ (വൈസ് ചെയർ), മിലി ഫിലിപ്പ് (വനിതാ ഫോറം പ്രസിഡന്റ്) , ഷൈജു ചെറിയാന്‍ (യൂത്ത് ഫോറം പ്രസിഡന്റ്) , ഏമി ഉമ്മച്ചന്‍ (കള്‍ച്ചറല്‍ ഫോറം പ്രസിഡന്റ്), സുനില്‍ കൂഴമ്പാല (ബിനസിനസ് ഫോറം പ്രസിഡന്റ് , സന്തോഷ് എബ്രഹാം (മീഡിയ) എന്നിവരോടൊപ്പം ഗ്ലോബൽ വൈസ് പ്രസിഡന്റ് (അമേരിക്ക റീജിയൻ) ഡോ തങ്കം അരവിന്ദും അനുശോചനം രേഖപ്പെടുത്തി.

Report : Jinesh Thampi

Author

Leave a Reply

Your email address will not be published. Required fields are marked *