ഒക്‌ലഹോമയിൽ മാതാവും 3 മക്കളും മരിച്ച നിലയിൽ – പി പി ചെറിയാൻ

Spread the love

ഒക്‌ലഹോമയിൽ അമ്മ മക്‌കാസ്‌ലിനും11, 6, 10 മാസം പ്രായമുള്ള അവരുടെ 3 മക്കളും വെർഡിഗ്രിസിലെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ പോലീസ് കണ്ടെത്തി.

മാതാവ് , 11, 6, 10 മാസം പ്രായമുള്ള തന്റെ മൂന്ന് പിഞ്ചുകുട്ടികളെ കൊലപ്പെടുത്തി, തുടർന്ന് പോലീസുമായുള്ള മണിക്കൂറുകളോളം നീണ്ട തർക്കത്തിനൊടുവിൽ സ്വയം ആത്മഹത്യ ചെയ്യുകയായിരുന്നു

പുറത്ത് പടക്കങ്ങൾ പൊട്ടിത്തെറിക്കുന്നതിനി.ടയിൽ തുൾസ മെട്രോപൊളിറ്റൻ ഏരിയയിലെ വെർഡിഗ്രിസിലെ ഒരു വീട്ടിൽ വ്യാഴാഴ്ച ഉച്ചയ്ക്ക് ഉദ്യോഗസ്ഥൻ എത്തുകയായിരുന്നുവെന്നു ഒക്‌ലഹോമ സ്റ്റേറ്റ് ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ വാർത്താക്കുറിപ്പിൽ അറിയിച്ചു.
സ്റ്റേറ്റ് ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷനും വെർഡിഗ്രിസ് പോലീസ് ഡിപ്പാർട്ട്‌മെന്റും ശനിയാഴ്ച പുറത്തുവിട്ട വാർത്താക്കുറിപ്പിൽ കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്തിയില്ല.

കൊല്ലപ്പെട്ട കുട്ടികളിൽ ഒരാളുടെ പിതാവായ ബില്ലി ജേക്കബ്സൺ, തങ്ങളുടെ വേർപിരിയലിൽ ബ്രാൻഡി മക്‌കാസ്‌ലിൻ അസ്വസ്ഥനായിരുന്നുവെന്ന് അറിയിച്ചു . “ദയവായി ഞങ്ങളെ നിങ്ങളുടെ പ്രാർത്ഥനയിൽ ഓർക്കുക ,” അദ്ദേഹം മൂന്ന് കുട്ടികളുടെ ഫേസ്ബുക്ക് പോസ്റ്റിന് അടിക്കുറിപ്പ് നൽകി.

ബ്രാണ്ടി മക്‌കാസ്‌ലിനെ (39) വീട്ടിനുള്ളിൽ തോക്കുമായി തടഞ്ഞുനിർത്തി മൂന്ന് മണിക്കൂർ ചർച്ച നടത്താൻ ശ്രമിച്ചതായി സംസ്ഥാന അന്വേഷകർ പറഞ്ഞു.

“പ്രതികരണമൊന്നും ലഭിക്കാത്തതിനെത്തുടർന്ന്, ഉദ്യോഗസ്ഥർ വീട്ടിലേക്ക് പ്രവേശിച്ചു, അവിടെ മക്കാസ്ലിനും അവളുടെ മൂന്ന് കുട്ടികളും മരിച്ച നിലയിൽ കണ്ടെത്തി,” ബ്യൂറോ പറഞ്ഞു. “മക്കാസ്ലിൻ മൂന്ന് കുട്ടികളെയും വെടിവെച്ച് വീഴ്ത്തിയ ശേഷം ആയുധം സ്വയം ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നു
പോലീസ് പറഞ്ഞു.

Author

Leave a Reply

Your email address will not be published. Required fields are marked *