ജോസ്സി മത്തായി (57) ഡിട്രോയിറ്റിൽ അന്തരിച്ചു – അലൻ ചെന്നിത്തല

Spread the love

ഡിട്രോയിറ്റ്: പുല്ലാട് തോട്ടക്കാട്ട് കുടുംബാംഗമായ ജോസ്സി മത്തായി (57) ഡിട്രോയിറ്റിൽ അന്തരിച്ചു. മിഷിഗണിലെ ആദ്യകാല പ്രവാസികളായ പരേതനായ പുല്ലാട് തോട്ടക്കാട്ട് മത്തായി റ്റി. ജോണിന്റേയും കീഴ്വായ്പൂർ അറ്റാശ്ശേരിൽ ഏലിയാമ്മ മത്തായിയുടേയും മകനാണ്. മിഷിഗൺ സെന്റ് ജോൺസ് മാർത്തോമ്മാ ഇടവകയുടെ സ്ഥാപക അംഗങ്ങളിൽ ഒരാളാണ് ജോസ്സി മത്തായി.

ഡിട്രോയിറ്റ് മലയാളി സമൂഹത്തിലെ സജീവ സാന്നിദ്ധ്യമായിരുന്ന ജോസ്സിയുടെ വേർപാട് വലിയ ദുഃഖവും ആഘാതവുമാണ് സൃഷ്ടിച്ചിരിക്കുന്നത്. ഐറ്റി മേഖലയിൽ പ്രവർത്തിച്ചിരുന്ന ജോസ്സി ഒരു നല്ല ഫോട്ടോഗ്രാഫറും എക്സ്കാലിബർ ഫോട്ടോഗ്രാഫി എന്ന സ്ഥാപനത്തിന്റെ ഉടമയുമായിരുന്നു. മിഷിഗൺ സെന്റ് ജോൺസ് മാർത്തോമ്മാ പള്ളിയിൽ വെച്ച് ജൂലൈ 28 വെള്ളിയാഴ്ച വൈകിട്ട് 5 മണിമുതൽ 9 മണി വരെ പൊതുദർശനം നടത്തപ്പെടും.

ജൂലൈ 29 ശനിയാഴ്ച രാവിലെ 9 മണിമുതൽ സെന്റ് ജോൺസ് മാർത്തോമ്മാ പള്ളിയിലും തുടർന്ന് ട്രോയ് വൈറ്റ് ചാപ്പൽ മെമ്മോറിയൽ പാർക്ക് സെമിത്തേരിയിൽ വെച്ചും ശവസംസ്കാര ശുശ്രൂഷകൾ നടക്കും. കടമാൻകുളം ആറ്റുമാലിൽ വരമ്പത്ത്‌ ജയ മത്തായിയാണ് പത്നി. മക്കൾ: ജോഷ്വ, ഡേവിഡ്. സഹോദരങ്ങൾ: ഗ്രേസി മാത്യൂസ്, ജോർജി മത്തായി. കൂടുതൽ വിവരങ്ങൾക്ക് സാൻസു മത്തായി 586-718-8532.

ജോയിച്ചൻപുതുക്കുളം

Author

Leave a Reply

Your email address will not be published. Required fields are marked *