വരവൂർ വ്യവസായ പാർക്ക് മന്ത്രി കെ രാധാകൃഷ്ണൻ നാടിന് സമർപ്പിച്ചു

Spread the love

തൃശൂർ ജില്ലയിലെ വരവൂർ വ്യവസായ പാർക്ക്‌ പ്രവർത്തന ഉദ്ഘാടനം ദേവസ്വം, പാർലമെന്ററി, പിന്നോക്കക്ഷേമകാര്യ വകുപ്പ് മന്ത്രി കെ രാധാകൃഷ്ണൻ നിർവഹിച്ചു. വരവൂർ വ്യവസായ പാർക്കിന്റെ പ്രവർത്തനങ്ങൾ ആരംഭിക്കുന്നതോടെ നാടിന്റെ വലിയ സ്വപ്നമാണ് യാഥാർത്ഥ്യമാകുന്നതെന്ന് മന്ത്രി പറഞ്ഞു. 2009ൽ തുടങ്ങിയ ഭൂമി ഏറ്റെടുക്കൽ പ്രവർത്തനങ്ങൾ നിരവധി പ്രതിസന്ധികളെ നേരിട്ടിട്ടും ഇച്ഛാശക്തിയോടെമുമ്പോട്ട് കൊണ്ടുപോയി യഥാർത്ഥമാക്കാനായി. നേരിട്ടും പരോക്ഷമായും ഒരുപാട് പേർക്ക് ജോലി നൽകാൻ സാധിക്കും. കൂടിയ ജനസാന്ദ്രതയും കുറഞ്ഞ സ്ഥല ലഭ്യതയും കാരണം സംസ്ഥാനത്തെ വ്യവസായ അന്തരീക്ഷം കുറവാണ്. എന്നാൽ ഇത്തരം വ്യവസായ പാർക്കുകൾ കേരളത്തെ വ്യവസായ സൗഹൃദമാക്കുകയാണെന്നും മന്ത്രി പറഞ്ഞു.8.5 ഏക്കറിൽ ഒരുക്കിയിട്ടുള്ള വ്യവസായ പാർക്കിൽ ജില്ലാ വ്യവസായ വകുപ്പ് നേരിട്ട് 5.5 കോടി രൂപയുടെ പദ്ധതിയാണ് നടപ്പാക്കുന്നത്. വ്യവസായ പാർക്ക് ഓഫീസ് കെട്ടിടത്തിൽ കോൺഫറൻസ് റൂം, വരവൂർ ഇൻഡസ്ട്രിയൽ മാനുഫാക്ചർസ് അസോസിയേഷൻ ഓഫീസ് തുടങ്ങിയ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. ആദ്യ ഘട്ടത്തിൽ 40 കോടി രൂപയുടെ നിക്ഷേപം വ്യവസായ പാർക്കിൽ ഉറപ്പാക്കി. 28 വ്യവസായ സംരംഭങ്ങളുടെ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. പ്രവർത്തനം ആരംഭിച്ച യുണിറ്റ് മന്ത്രിയും ഉദ്യോഗസ്ഥരും ജനപ്രധിനിധികളും സന്ദർശിച്ച് പ്രവർത്തനങ്ങൾ വിലയിരുത്തി.വരവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ പി പി സുനിത അധ്യക്ഷയായ ചടങ്ങിൽ തൃശൂർ ജില്ലാ വ്യവസായ കേന്ദ്രം അഡീഷണൽ ഡയറക്ടർ, ജനറൽ മാനേജർ കെ എസ് കൃപകുമാർ, വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ വി നഫീസ, ജില്ലാ പഞ്ചായത്ത് മെമ്പർ പി സാബിറ, വരവൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ കെ ബാബു, കെ എസ് എസ് ഐ എ പ്രസിഡന്റ് കെ ഭവദാസൻ, ജില്ല വ്യവസായ കേന്ദ്രം ഡെപ്യൂട്ടി ഡയറക്ടർ ആർ സ്മിത, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി അംഗം ദീപു പ്രസാദ്, സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷൻ മാരായ പി കെ യശോദമണി, എ ഹിദായത്തുള്ള, വിമല പ്രഹ്ലാദൻ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ പ്രീതി ഷാജു, വരവൂർ ഇൻഡസ്ട്രിയൽ മാനുഫാക്ചേഴ്സ് അസോസിയേഷൻ പ്രസിഡന്റ് എൻ കൃഷ്ണൻ, ട്രഷറർ പി പി ജോയ്സൺ, സെക്രട്ടറി വി ആർ ദിനേഷ്കുമാർ തുടങ്ങിയവർ പങ്കെടുത്തു.

Author

Leave a Reply

Your email address will not be published. Required fields are marked *