മിഷിഗൺ ഷോപ്പിംഗ് സെന്ററിൽ വെടിവയ്പിൽ 5 പേർക്ക് പരിക്കു,2 പേരുടെ നില ഗുരുതരം- പി പി ചെറിയാൻ

Spread the love

മിഷിഗണിലെ ലാൻസിംഗിലെ ഷോപ്പിംഗ് സെന്റർ പാർക്കിംഗ് സ്ഥലത്ത് ഞായറാഴ്ച പുലർച്ചെ നടന്ന വെടിവയ്പിൽ അഞ്ച് പേർക്ക് വെടിയേറ്റു, രണ്ട് പേരുടെ നില ഗുരുതരമാണെന്ന് അധികൃതർ അറിയിച്ചു.

പുലർച്ചെ 1 മണിയോടെയാണ് വെടിവയ്പ്പ് നടന്നത്, വെടിയേറ്റവരുടെ പ്രായം 16 മുതൽ 26 വരെയാണ് , രണ്ട് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു, ലാൻസിങ് പോലീസ് ഡിപ്പാർട്ട്മെന്റിന്റെ പ്രസ്താവനയിൽ പറയുന്നു.

പ്രതികളെ കണ്ടെത്താൻ ഉദ്യോഗസ്ഥർ സ്ഥലത്തെത്തുകയും . അവർ മറ്റ് ഏജൻസികളോട് സഹായം അഭ്യർത്ഥിക്കുകയും ചെയ്തതായി വാർത്താക്കുറിപ്പിൽ പറയുന്നു.
ഉദ്യോഗസ്ഥർ ചിലരെ കസ്റ്റഡിയിലെടുത്ത് തോക്കുകൾ കണ്ടെടുത്തുവെങ്കിലും ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്ന് പോലീസ് അറിയിച്ചു.

ഗൺ വയലൻസ് ആർക്കൈവ് പ്രകാരം, യുഎസിൽ ഈ വർഷം ഇതുവരെ നടന്ന 418 കൂട്ട വെടിവയ്പ്പുകളിൽ ഒന്നാണ് ഈ സംഭവം.

Author

Leave a Reply

Your email address will not be published. Required fields are marked *