മുതിര്‍ന്ന നേതാവ് വക്കം പുരുഷോത്തമന്റെ നിര്യാണത്തില്‍ മുന്‍ എംഎല്‍എ തമ്പാനൂര്‍ രവി അനുശോചിച്ചു.

Spread the love

കോണ്‍ഗ്രസിന്റെ വളര്‍ച്ചയ്ക്കും പുരോഗതിക്കും അദ്ദേഹം നല്‍കിയ സംഭാവനകള്‍ വലുതാണ്. കോണ്‍ഗ്രസ് തറവാട്ടിലെ കര്‍ക്കശക്കാരനായ കാരണവരായിരുന്നു അദ്ദേഹം. ഗവര്‍ണ്ണര്‍,സ്പീക്കര്‍,മന്ത്രി,എംപി എന്നീനിലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച ഭരണാധികാരി.ആന്‍ഡമാന്‍ ഗവര്‍ണ്ണറായിരിക്കെ

ചുരുങ്ങിയ കാലം കൊണ്ട് അദ്ദേഹം പൂര്‍ത്തികരിച്ച പദ്ധതികള്‍ വക്കം പുരുഷോത്തമന്‍ എന്ന പൊതുപ്രവര്‍ത്തകനിലെ ഭരണാധികാരിയുടെ അടയാളപ്പെടുത്തലായി. നിയമസഭാ സ്പീക്കറായിരിക്കെ അദ്ദേഹത്തിന്റെ കാര്‍ക്കശ്യത്തോടെയുള്ള നടപടികള്‍ ശ്രദ്ധേയമാണ്. സമയക്രമം കൃത്യമായി പാലിച്ച് സഭയുടെ സുഗമമായ നടത്തിപ്പിന് വിട്ടുവീഴ്ചയില്ലാത്ത നിലപാട് വക്കം എന്ന സ്പീക്കര്‍ സ്വീകരിച്ചു.മികച്ച ധനമന്ത്രിയായിരുന്ന അദ്ദേഹം തൊഴില്‍,ടൂറിസം മന്ത്രിയായിരിക്കെ ഓട്ടോറെ പദ്ധതികള്‍ അദ്ദേഹം ആവിഷ്‌കരിച്ചു. ചുമട്ടുതൊഴിലാളി നിയമവും ഓണം വാരാഘോഷവും കേരള ഹൗസ് ഉള്‍പ്പെടെ നിരവധി ഗസ്റ്റഹൗസുകളും അദ്ദേഹത്തിന്റെ ഭരണനൈപുണ്യത്തിന്റെ മികച്ച ഉദാഹരണങ്ങളാണ്.വക്കം പുരുഷോത്തമന്റെ വിയോഗം കോണ്‍ഗ്രസിന് കനത്ത നഷ്ടമാണെന്നും തമ്പാനൂര്‍ രവി പറഞ്ഞു.

Author

Leave a Reply

Your email address will not be published. Required fields are marked *