കൊപ്പേല്‍ സെന്‍റ് അല്‍ഫോന്‍സാ ദേവാലയത്തില്‍ വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ പത്തു ദിവസത്തെ തിരുനാള്‍ ഭക്തി നിര്‍ഭരമായി സമാപിച്ചു

Spread the love

ഡാളസ്: കൊപ്പേല്‍ സെന്‍റ് അല്‍ഫോന്‍സാ സീറോ മലബാര്‍ കത്തോലിക്കാ ദേേവാലയത്തിലെ തിരുനാള്‍ ജൂലൈ 22 വെള്ളിയാഴ്ച കൊടികയറി പത്താം ദിവസമായ ജൂലൈ 30 ഞായറാഴ്ച സമാപിച്ചു.
ജൂലൈ 28 വെള്ളിയാഴ്ച ഇടവകോത്സവം ( ഇടവകയിലെ കലാവിരുന്ന് ) അരങ്ങേറി. ഈ കലാപരിപാടികള്‍ കാണികളുടെ കണ്ണും കാതും കവര്‍ന്നെടുത്തു എന്നു പറഞ്ഞാല്‍ അതില്‍ ഒട്ടും അതിശയോക്തി ഇല്ല.
അവസാനത്തെ ഇനമായ പള്ളിയിലെ യുവജനങ്ങളുടെ ഡാന്‍സിനെ വിവരിക്കുവാന്‍ വാക്കുകള്‍ ഇല്ല. സ്റ്റേജിനേയും കാണികളേയും ആസ്വാദനത്തിന്‍റെ മുള്‍മുനയില്‍ എത്തിച്ചു. തിരുനാള്‍ വുമന്‍സ് ഫോറം പ്രസുദേന്തിമാരുടെ ഫാഷന്‍ ഷോയും വ്യത്യസ്തമായ ഒരു കലാവിരുന്നായിരുന്നു. അന്നേ ദിവസത്തെ

കുര്‍ബാനക്ക് മുഖ്യ കാര്‍മ്മികത്വം വഹിച്ചത് റവ: ഫാദര്‍ ജോസ് കട്ടേക്കരയായിരുന്നു. സെന്‍റ് അല്‍ഫോന്‍സാ യുവജനങ്ങളായിരുന്നു വെള്ളിയാഴ്ചത്തെ ദിവസത്തെ തിരുനാളിന് നേത്യത്ത്വം നല്‍കിയത്.
ജൂലൈ 29 ശനിയാഴ്ചത്തെ തിരുനാള്‍ ഏറ്റെടുത്ത് നടത്തിയത് പയസ് അസോസിയേഷനും കുര്‍ബാനക്ക് മുഖ്യ കാര്‍മികത്വം വഹിച്ചത്. റവ: ഫാദര്‍ അഖില്‍ തോമസ് ആയിരുന്നു. വാര്‍ഡ് യൂണിറ്റ് സംഘടിപ്പിച്ച ഫുഡ് സെയിലില്‍ മെക്സിക്കന്‍ ഫുഡ്, കേരളാ ഫുഡ്, അമേരിക്കന്‍ ഫുഡ് അങ്ങിനെ വിവിധ ഇനത്തില്‍പ്പെട്ട ഭക്ഷണങ്ങള്‍ ഉള്‍പ്പെടുത്തിയിരുന്നു അതു കൂടാതെ വുമന്‍സ് ഫോറം സ്റ്റാള്‍, ഫേസ് പെയിന്‍റിംഗ്, ഹെന്നാ സ്റ്റേഷന്‍, ബലൂണ്‍ സ്റ്റേഷന്‍ എന്നീവയും ഉണ്ടായിരുന്നു.
അന്നേ ദിവസം ഏകദേശം 2000 ത്തിന് മുകളില്‍ വിശ്വാസികള്‍ എത്തിയിരുന്നു. കുര്‍ബാനക്ക് മുഖ്യ കാര്‍മ്മികനായിരുന്ന അച്ചന്‍റെ ആദ്യത്തെ

അനുഭവമായിരുന്നു. ഇത്രയും വിശ്വാസികള്‍ക്ക് വേണ്ടി കുര്‍ബാന അര്‍പ്പിച്ചത് എന്നു അച്ചന്‍ തന്നെ പറയുകയുണ്ടായി.
അല്‍ഫോന്‍സാമ്മയെ കണ്ടു അനുഗ്രഹം വാങ്ങാന്‍ പള്ളിയിലേക്ക് ജനങ്ങള്‍ ഒഴുകുന്ന ഒരു കാഴ്ചയായിരുന്നു അമ്പ് നേര്‍ച്ച നടത്തേണ്ടവര്‍ക്ക് അതിനുള്ള സൗകര്യവും ഈ വര്‍ഷം ഒരുക്കിയിരുന്നു. വൈകിട്ട് ഡസിബല്‍ ബാന്‍റിന്‍റെ ഗാനമേള സംഘടിപ്പിച്ചിരുന്നു. മെലഡി ഗാനങ്ങളും അടിപൊളി ഗാനങ്ങളും പാടി അവര്‍ ജനങ്ങളെ ആവേശഭരിതരാക്കി. മുതിര്‍ന്നവരും കുട്ടികളും പാട്ട് ആസ്വദിച്ച് ന്യത്തം ചവിട്ടുന്ന കാഴ്ച എല്ലാംവര്‍ക്കും വളരെ ആനന്ദകരമായ ഒരു അനുഭവമായിരുന്നു..
തിരുനാള്‍ ദിനമായ ജൂലൈ 30 ഞായറാഴ്ച അഞ്ച് അച്ചന്‍മാര്‍ കൂടിയാണ് പരിശുദ്ധ കുര്‍ബാന അര്‍പ്പിച്ചത്. മുഖ്യകാര്‍മികന്‍ റവ: ഫാദര്‍ ജോര്‍ജ് ഡാനാവേലില്‍ ( ഇവമിരലഹഹീൃ, ഉശീരലലെ ീള ഇവശരമഴീ) സഹകാര്‍മികര്‍
റവ: ഫാദര്‍ വില്‍സന്‍ വട്ടപറമ്പില്‍, റവ: ഫാദര്‍ അബ്രാംഹം തോമസ്, റവ: ഫാദര്‍ അഖില്‍ തോാമസ് ( ടഢഉ) റവ: ഫാദര്‍ പന്തളാനിക്കല്‍ എന്നിവര്‍ കൂടിയായിരുന്നു. ഡാനാവേലില്‍ അച്ചന്‍ കുര്‍ബാന മധ്യേ വിശ്വാസികള്‍ക്ക് തിരുനാള്‍ മംഗളങ്ങള്‍ ആശംസിച്ചുകൊണ്ട് തുടങ്ങിയ പ്രസംഗം ഇപ്രകാരം ആയിരുന്നു. ഇടവകയില്‍ തിരുനാള്‍ ആചരിക്കുന്നത് എന്തിനാണ് എന്നുള്ളതിന്‍റെ കാരണം
വളരെ വ്യക്തമായിട്ട് പറഞ്ഞിട്ടുള്ളത് വിശുദ്ധ ചാവറ അച്ചനാണ്. നാലു തലങ്ങളാണ് തിരുനാള്‍ ആഘോഷങ്ങള്‍ക്ക് പിന്നിലുള്ളത്
1 ആന്മീയമായ തലം ( ടുശൃശൗമേഹ റശാലിശെീി) ഇടവക സമൂഹം ഒന്നു ചേര്‍ന്ന് അല്‍ഫോന്‍സാമ്മയുടെ മാധ്യസ്തയില്‍ കിട്ടിയ അനുഗ്രഹത്തിന് ദൈവത്തിന് നന്ദി പറയുന്ന അനുഗ്രഹിതമായ നിമിഷം.
2. പരിശീലനത്തിന്‍റെ തലം (എീൃാമശ്ലേ റശാലിശെീി) വചന പ്രഘോഷങ്ങള്‍, അല്‍ഫോന്‍സാമ്മയെ പരിചയപ്പെടുത്തല്‍, നോവേന പ്രാര്‍ത്ഥനകള്‍. ഒരു തലമുറ അടുത്ത തലമുറക്ക് വിശ്വാസം കൈമാറി കൊടുക്കുന്ന അനുഗ്രഹ നിമിഷങ്ങള്‍ ഇതൊക്കെയാണ് ഈ തലത്തില്‍പ്പെടുന്നത്.
3. വിശ്വാസ പ്രഖ്യാപന തലം ( ജൃീരഹമാമശ്ലേ റശാലിശെീി) തിരുനാളിന് തുടക്കം കുറിച്ചു കൊണ്ട് കൊടികയറുന്നു ദേവാലയം അലങ്കരിക്കുന്നു. അല്‍ഫോന്‍സാമയോടുള്ള സ്നേേഹം, പ്രദക്ഷീണം ഇതൊക്കെ വിശ്വാസത്തിന്‍റെ പരസ്യ പ്രഖ്യപനം ആണ്.

Report : Laly Joseph

Author

Leave a Reply

Your email address will not be published. Required fields are marked *