ജോർജ് ഗീവർഗീസ് (കുഞ്ഞുമോനച്ചായൻ) എഡ്മിന്റണിൽ അന്തരിച്ചു

Spread the love

എഡ്‌മിന്റൺ : പത്തനംതിട്ട പുത്തൻപീടിക വലിയവീട്ടിൽ ജോർജ് ഗീവർഗീസ് (കുഞ്ഞുമോനച്ചായൻ) എഡ്മിന്റണിൽ നിര്യാതനായി. പരേതൻ വലിയവീട്ടിൽ അന്തരിച്ച ഗീവർഗീസ് ഉണ്ണൂണ്ണിയുടെയും കുഞ്ഞമ്മ
ഉണ്ണൂണ്ണിയുടെയും മകനാണ് .മിനി ഗീവർഗീസ് ആണ് പരേതന്റെ ഭാര്യ.
മക്കൾ ദീപ്തി (പ്രശാന്ത്), വിനു (ഷേബാ), സുനിത എന്നിവരും , കൊച്ചുമക്കൾ അലിയ , സക്കായി .
സഹോദരങ്ങൾ ,പൊന്നമ്മ , അന്തരിച്ച കുഞ്ഞൂഞ്ഞമ്മ ,കുഞ്ഞുമോൾ, ബാബു വർഗീസ് എന്നിവരാണ് .
പരേതൻ പത്തനംതിട്ട പുത്തൻപീടിക സെയിന്റ് മേരീസ് ഓർത്തോക്സ് വലിയപള്ളി ഇടവക അംഗമാണ്.

പൊതുദർശനം ഓഗസ്റ്റ് 13 ഞായറാഴ്ച 4 .00 PM – 7.00 PM (MST) Westlawn Funeral Home & Cemetery (16310 ,Stoney Plain Road , Edmonton T5P 4A6) യിൽ വച്ച് .
ശവ സംസ്കാര ശുശ്രൂഷ ഓഗസ്റ്റ് 13 തിങ്കളാഴ്ച 10 .00 A M (MST) മുതൽ എഡ്‌മിന്റൺ സെയിന്റ് ഗ്രീഗോറിയോസ് മലങ്കര ഓർത്തഡോക്സ്‌ സിറിയൻ ചർച്ചിൽ ആരംഭിക്കുന്നതും , തുടർന്ന് സംസ്കാരം Westlawn Funeral Home & Cemetery യിൽ നടക്കുന്നതുമായിരിക്കും .

പരേതൻ മലങ്കര ഓർത്തോക്സ് സഭയുടെ അമേരിക്കൻ ഭദ്രാസന കൗൺസിൽ അംഗമായി 2012 മുതൽ 2017 വരേയും, , സഭാ മാനേജിങ് കമ്മിറ്റി അംഗമായി 2017 മുതൽ 2022 വരേയും സേവനം അനുഷ്ഠിച്ചിട്ടുണ്ട് .
മലങ്കര സഭയുടെ അമേരിക്കൻ ഭദ്രാസനത്തിന്റെ വളർച്ചയ്ക്ക് മുഖ്യ പങ്ക് വഹിച്ച വ്യക്തിയാണ് ജോർജ് ഗീവർഗീസ്. അദ്ദേഹത്തിൻറെ വേർപാടിൽ അമേരിക്കൻ ഭദ്രാസനം അനുശോചനം രേഖപ്പെടുത്തി.

വാർത്ത: ജോസഫ് ജോൺ കാൽഗറി

Author

Leave a Reply

Your email address will not be published. Required fields are marked *