യുഡിഎഫ് സമരപരിപാടികളും നേതൃയോഗങ്ങളും മാറ്റിവെച്ചു

Spread the love

എൽഡിഎഫ് സർക്കാരിന്റെ ജനദ്രോഹ ഭരണത്തിനെതിരെ റേഷൻ കട മുതൽ സെക്രട്ടറിയേറ്റ് വരെ യുഡിഎഫിന്റെ നേതൃത്വത്തിൽ സെപ്റ്റംബർ 4 മുതൽ 12 വരെ നടത്താൻ നിശ്ചയിച്ചിരുന്ന പദയാത്ര ഉൾപ്പെടെയുള്ള സമരപരിപാടികൾ പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച പശ്ചാത്തലത്തിൽ മറ്റൊരു തീയതിയിലേക്ക് മാറ്റിവെച്ചതായി യുഡിഎഫ് കൺവീനർ എം എം ഹസ്സൻ അറിയിച്ചു. സമരപരിപാടികളുമായി ബന്ധപ്പെട്ട മുന്നൊരുക്കങ്ങൾ ചർച്ച ചെയ്യാൻ വിളിച്ചിരുന്ന ജില്ലാ നേതൃയോഗങ്ങളും മാറ്റിവെച്ചു. ആറു ജില്ലകളിലെ നേതൃയോഗങ്ങൾ നേരത്തെ നടന്നിരുന്നു.ശേഷിക്കുന്ന 8 ജില്ലകളിലെ നേതൃയോഗങ്ങളാണ് മാറ്റിവെച്ചത്.പുതിയ തീയതി പിന്നീട് അറിയിക്കുമെന്നും ഹസ്സൻ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *