നെഹ്‌റു ട്രോഫിയുമായി സഹകരിച്ച് ടാറ്റ സോള്‍ഫുള്‍

Spread the love

ആലപ്പുഴ: രാജ്യത്തെ മുന്‍നിര മില്ലറ്റ് അധിഷ്ഠിത പാക്കേജ്ഡ് ഫുഡ് ബ്രാന്‍ഡുകളിലൊന്നായ ടാറ്റ സോള്‍ഫുള്‍ 20 ശതമാനം മില്ലറ്റ് അടങ്ങിയ ടാറ്റ സോള്‍ഫുള്‍ ഓട്സ്+ വിത് മില്ലറ്റ്‌സ് വിപണിയിലവതരിപ്പിച്ചു. നെഹ്‌റു ട്രോഫി വള്ളംകളിയുമായി ബ്രാന്‍ഡ് സഹകരിച്ചായിരുന്നു സോള്‍ഫുള്‍ പുറത്തിറക്കിയത്.
നെഹ്റു ട്രോഫി വള്ളംകളി കേരളത്തിന്റെ പാരമ്പര്യമാണ്. അതുപോലെ തന്നെ മില്ലറ്റ് പരമ്പരാഗത ഇന്ത്യന്‍ ധാന്യങ്ങളാണ്. ഹൃദ്യമായ ഈ സഹകരണം ബോട്ട് റേസില്‍ പങ്കെടുക്കുന്നവരെ ആഘോഷിക്കുകയും അവര്‍ക്ക് ഊര്‍ജവും ആവേശവും നല്‍കുകയും ചെയ്യുന്നു.
ഹാര്‍ട്ടി ഓട്സ് വിത്ത് ദി പവര്‍ ഓഫ് മില്ലറ്റ്‌സ് എന്ന ടാഗ്ലൈനില്‍ പറയുന്നതു പോലെ ദിവസത്തിന് ആരോഗ്യകരവും രുചികരവുമായ തുടക്കം ടാറ്റ സോള്‍ഫുള്‍ ഓട്സ്+ വിത് മില്ലറ്റ്‌സ് വാഗ്ദാനം ചെയ്യുന്നു.സമീകൃതാഹാരത്തിനായുള്ള പൂര്‍വ്വികരുടെ ജ്ഞാനത്തെ ആശ്രയിച്ച് ക്ഷേമം പ്രോത്സാഹിപ്പിക്കുന്നതില്‍ മില്ലറ്റിന്റെ പ്രാധാന്യം എടുത്തുകാണിക്കുക എന്നതാണ് ഈ സഹകരണം ലക്ഷ്യമിടുന്നതായി ടാറ്റ സോള്‍ഫുള്‍ എംഡിയും സിഇഒയും ആയ പ്രശാന്ത് പരമേശ്വരന്‍ പറഞ്ഞു. .
ടാറ്റ സോള്‍ഫുള്‍ ഓട്സ്+ വിത് മില്ലറ്റ്‌സ് 900 ഗ്രാമിന് 199 രൂപയാണ് വില.

Rita

Author

Leave a Reply

Your email address will not be published. Required fields are marked *