ഹൂസ്റ്റൺ ക്രിക്കറ്റ് ലഹരിയിൽ: മാഗ് ക്രിക്കറ്റ് ടൂർണമെന്റ് സെമി ഫൈനൽ ശനിയാഴ്ച, ഫൈനൽ ഞായറാഴ്ച : ജീമോൻ റാന്നി

Spread the love

ഹൂസ്റ്റൺ: അമേരിക്കയിലെ ഏറ്റവും വലിയ മലയാളി സംഘടനകളിലൊന്നായ മലയാളി അസോസിയേഷൻ ഓഫ് ഗ്രെയ്റ്റർ ഹൂസ്റ്റൺ (മാഗ് ) അമേരിക്കയിലെ ക്രിക്ക്റ്റിന്റെ മക്ക എന്നറിയപ്പെടുന്ന സ്റ്റാഫോർഡിലെ സിറ്റി പാർക്കിൽ ഓഗസ്റ്റ് 5 നു ആരംഭിച്ച ക്രിക്കറ്റ് ടൂർണമെന്റ് അതിന്റെ ആവേശകമായ പരിസമാപ്‌തിയിലേക്ക് എത്തിയിരിക്കുന്നു.

ഹൂസ്റ്റണിലെ നൂറുകണക്കിന് ക്രിക്കറ്റ് പ്രേമികൾ ഓഗസ്റ്റ് 19, 20 (ശനി, ഞായർ) തീയതികളിലായി നടത്തപെടുന്ന സെമി, ഫൈനൽ മത്സരങ്ങൾ കാണാൻ അക്ഷമരായി കാത്തിരിക്കുന്നു.

ഓഗസ്റ്റ് 5 നു ഐസിഇസിഎച്ച് മുൻ പ്രസിഡണ്ട് റവ.ഫാ. ഐസക്ക് ബി. പ്രകാശിന്റെ പ്രാർത്ഥനയോടെ ആരംഭിച്ച ഉത്‌ഘാടന മത്സരത്തിൽ ആദരണീയനായ സ്റ്റാഫോർഡ് സിറ്റി മേയർ കെൻ മാത്യു ഉൽഘാടന പ്രസംഗം നടത്തി. മാഗ് പ്രസിഡണ്ട് ജോജി ജോസഫ്, ട്രസ്റ്റി ബോർഡ് ചെയർമാൻ ജെയിംസ് ജോസഫ് എന്നിവർ ആശംസയും സ്പോർട്സ് കോർഡിനേറ്റർ ബിജൂ ചാലയ്ക്കൽ സ്വാഗതവും ട്രഷറർ ജോർജ് വർഗീസ് നന്ദിയും അറിയിച്ചു.

ഹൂസ്റ്റണിലും പരിസരപ്രദേശങ്ങളിലുമുള്ള മികവുറ്റ ക്രിക്കറ്റ് താരങ്ങളടങ്ങിയ ടീമുകളാണ് ടൂർണമെന്റിൽ മാറ്റുരക്കുന്നത്.

SOH Blues, SOH Reds, Houston Tuskers, Houston Blasters, SCC Hurricanes, Royal Savanna, Houston Warriors, Houston Knights, Houston Dark Horse എന്നീ പ്രമുഖ ടീമുകളാണ് ടൂർണമെന്റിൽ പങ്കെടുക്കുന്നത്. പ്രാഥമിക റൗണ്ട് മത്സരങ്ങൾക്ക് ശേഷം സെമി മത്സരങ്ങൾക്ക് യോഗ്യത നേടിയ SOH Blues ടീം Dark Horse ടീമിനോടേറ്റുമുറ്റുമ്പോൾ Houston Knights ടീം Houston Warriors ടീമിനെ സെമിയിൽ നേരിടും.

സെമിയിൽ വിജയിക്കുന്ന ടീമുകൾ ഓഗസ്റ്റ് 20 നു ഞായറാഴ്ച ഉച്ച കഴിഞ്ഞു 1.30 നു സ്റ്റാഫ്‌ഫോർഡ് സിറ്റി പാർക്കിൽ നടക്കുന്ന ഫൈനലിൽ ഏറ്റുമുട്ടും. ടൂർണമെന്റിന്റെ മെഗാ സ്പോൺസർ എംഐഎച് റീയൽറ്റിയിലെ ലോൺ ഓഫീസറും റിയൽറ്ററുമായ ആരവ് സാജനാണ് . ഗ്രാൻഡ് സ്പോൺസർ ആൻസ് ഗ്രോസേഴ്‌സ്‌ , ഗോൾഡ് സ്പോൺസർ അബാക്കസ് ട്രാവെൽസ് എന്നിവരോടൊപ്പം രാജൻ അങ്ങാടിയിൽ, ഷാജി പാപ്പൻ, അനിൽ വർഗീസ് തുടങ്ങിയവരാണ് മറ്റു സ്‌പോൺസർമാർ.

ടൂർണമെന്റിന്റെ വിജയത്തിനായി സ്പോർട്സ് കോർഡിനേറ്റർ ബിജു ചാലക്കലിന്റെ നേതൃത്വത്തിൽ അനിൽ വർഗീസ്, റജി കോട്ടയം,ജോജി ജോസഫ്, മെവിൻ ജോൺ, ജോർജ് വര്ഗീസ്, മാർട്ടിൻ ജോൺ, വിനോദ് ചെറിയാൻ, റജി മാത്യു, ജസ്റ്റിൻ തോമസ് തുടങ്ങിയവർ പ്രവർത്തിക്കുന്നു.

ടൂർണമെന്റ് വിജയികൾക്ക് എവർ റോളിങ്ങ് ട്രോഫിയും ക്യാഷ് അവാർഡുകളും ഉണ്ടായിരിക്കുന്നതാണ്.

ഹൂസ്റ്റണിലെ എല്ലാ സ്പോർട്സ് പ്രേമികളെയും ടൂർണമെന്റ് സെമി, ഫൈനൽ മത്സരങ്ങളിലേക്ക് ഏവരെയും സഹർഷം ചെയൂന്നുവെന്ന് ഭാരവാഹികൾ പറഞ്ഞു.

Author

Leave a Reply

Your email address will not be published. Required fields are marked *