നാടകമേഖലയെ സർക്കാർ അവഗണിക്കുന്നു : സൂര്യാ കൃഷ്ണമൂർത്തി

Spread the love

മലയാള നാടകമേഖലയോടുള്ള സർക്കാരിൻ്റെ കടുത്ത അവഗണന അവസാനിപ്പിക്കണമെന്നും
അർഹമായ പരിഗണന കിട്ടാതെ  ഉഴലുന്ന ആയിരക്കണക്കിന് കലാകാരന്മാരുടെ യഥാർത്ഥ പ്രശ്നങ്ങൾ മനസ്സിലാക്കാൻ ഭരണകൂടം ശ്രദ്ധ ചെലുത്തണമെന്നും
പ്രമുഖ നാടക കലാകാരനും മുൻ സംഗീത നാടക അക്കാദമി ചെയർമാനുമായ സൂര്യാ കൃഷ്ണമൂർത്തി അഭിപ്രായപ്പെട്ടു. നാടകത്തിന് ആസ്വാദകരും  പ്രേക്ഷക സമൂഹവുമുണ്ടെങ്കിലും  സർക്കാർ -അക്കാഡമികളുടെ പിന്തുണ കിട്ടുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സിനിമാ അവാർഡുകൾക്കും നിർമ്മാണത്തിനും നൽകുന്ന സഹായത്തിൻ്റെ നാലിലൊന്നു പിന്തുണ ജനകീയ കലയായ നാടകത്തിന് സർക്കാരിൽ നിന്നും ലഭിക്കുന്നില്ലെന്നും പ്രതികരിക്കാനും പ്രതിഷേധിക്കാനുമുള്ള സമയം അതിക്രമിച്ചൂവെന്നും കൃഷ്ണമൂർത്തി പറഞ്ഞു.

കെപിസിസിയുടെ ആഭിമുഖ്യത്തിലുള്ള തിരുവനന്തപുരം
സാഹിതി തിയറ്റേഴ്സ് അവതരിപ്പിക്കുന്ന ഏറ്റവും പുതിയ നാടകത്തിൻ്റെ പേരും അടയാള രേഖയും തിരുവനന്തപുരം പ്രസ്സ് ക്ലബ്ബിൽ പ്രകാശനം ചെയ്തു സംസാരിക്കുകയായിരുന്നം അദ്ദേഹം.
സംസ്ഥാന സർക്കാർ ഇത്തവണ മത്സരത്തിന് ക്ഷണിച്ച നാടകങ്ങൾക്ക് മുൻകാലങ്ങളിൽ നല്കി പോന്നിരുന്ന അവതരണച്ചിലവു പോലും നൽകാതിക്കാതിരുന്നത്
സർക്കാർ അവഗണനയുടെ ആക്കം കൂട്ടുന്നൂവെന്നും സംഗീത നാടക അക്കാദമികൾ പോലുള്ള സ്ഥാപനങ്ങൾ ലാഭക്കച്ചവടം നടത്തേണ്ട സ്ഥാപനങ്ങളല്ലെന്നും
സർക്കാരും അക്കാദമികളും വസ്തുതകൾ പരിശോധിക്കണമെന്നും
രാജേഷ് ഇരുളവും ഹേമന്ദ് കുമാറും പറഞ്ഞു.

സാഹിതി തിയറ്റേഴ്സ് ചെയർമാൻ സി.ആർ. മഹേഷ് എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു.

ഹേമന്ദ് കുമാറും രാജേഷ് ഇരുളവും ചേർന്നു രചനയും സംവിധാനവും നിർവ്വഹിക്കുന്ന മേൽവിലാസം താല്കാലികം എന്നതാണ് നാടകം.

മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല,ടി.യു.രാധാകൃഷ്ണന്‍, ജി.എസ്.ബാബു, പാലോട് രവി,സാഹിതി തിയറ്റേഴ്സ് സെക്രട്ടറി വി.ആർ. പ്രതാപൻ, രാജേഷ് ഇരുളം, ഹേമന്ദ് കുമാർ തുടങ്ങിയവർ സംസാരിച്ചു.
ആഗസ്റ്റ് അവസാനം റിഹേഴ്സൽ ആരംഭിച്ച് നവംബർ മാസത്തിൽ നാടകം അവതരണത്തിനെത്തുമെന്നും ചെയർമാൻ സി.ആർ.മഹേഷും സെക്രട്ടറി വി.ആർ.പ്രതാപനും അറിയിച്ചു.

Media KPCC

Author

Leave a Reply

Your email address will not be published. Required fields are marked *