പി ആര്‍ ശേഷാദ്രി സൗത്ത് ഇന്ത്യന്‍ ബാങ്ക് മേധാവിയാകും

Spread the love

കൊച്ചി: സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ പുതിയ മാനേജിങ് ഡയറക്ടറും ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുമായി പി ആര്‍ ശേഷാദ്രി അടുത്ത മാസം ചുമതലയേല്‍ക്കും. ഇന്ത്യയിലും വിദേശത്തും ബാങ്കിങ് രംഗത്ത് വര്‍ഷങ്ങളുടെ പരിചയമുള്ള ശേഷാദ്രിയുടെ പുതിയ നിയമനത്തിന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ അനുമതി നല്‍കി. 2023 ഒക്ടോബര്‍ 1 മുതല്‍ മൂന്ന് വര്‍ഷത്തേക്കാണ് നിയമനം. അടുത്തു നടക്കാനിരിക്കുന്ന എസ്‌ഐബി ബോര്‍ഡ് ഓഫ് ഡയറക്ടേഴ്‌സ് യോഗവും ഓഹരി ഉടമകളുടെ വാര്‍ഷിക പൊതുയോഗവും പുതിയ നിയമനത്തിന് അംഗീകാരം നല്‍കും.

കരൂര്‍ വൈശ്യ ബാങ്കിന്റെ എംഡിയും സിഇഒയുമായിരുന്ന പി ആര്‍ ശേഷാദ്രി മുന്‍നിര രാജ്യാന്തര ബാങ്കായ സിറ്റി ബാങ്കിന്റെ ഏഷ്യ പസഫിക് മേഖലാ മാനേജിങ് ഡയറക്ടര്‍ പദവിയടക്കം ഇന്ത്യയിലും വിദേശത്തുമായി ഒട്ടേറെ പദവികള്‍ വഹിച്ചിട്ടുണ്ട്.

Antony PW

Author

Leave a Reply

Your email address will not be published. Required fields are marked *