ശാന്തന്‍പാറയിലെ സി.പി.എമ്മിന്റെ അനധികൃത നിര്‍മ്മാണം ഇടിച്ചുനിരത്തണം – പ്രതിപക്ഷ നേതാവ്

Spread the love

പ്രതിപക്ഷ നേതാവ് പുതുപ്പള്ളി യു.ഡി.എഫ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസില്‍ നടത്തിയ വാര്‍ത്താസമ്മേളനം.

അഴിമതിയും ധൂര്‍ത്തും മുഖമുദ്രയാക്കിയ സര്‍ക്കാര്‍ ധനപ്രതിസന്ധിക്ക് യു.ഡി.എഫ് എം.പിമാരുടെ മെക്കിട്ട് കയറേണ്ട.

മാസപ്പടി വിവാദത്തില്‍ ഗുരുതര ആരോപണം മുഖ്യമന്ത്രിക്കും കുടുംബത്തിനും എതിരെ കോണ്‍ഗ്രസും യു.ഡി.എഫും ഉന്നയിച്ചിട്ടുണ്ട്. നടപടി ഉണ്ടായില്ലെങ്കില്‍ നിയമ നടപടി സ്വീകരിക്കുമെന്നും വ്യക്തമാക്കിയിട്ടുണ്ട്. കേന്ദ്ര സര്‍ക്കാരിന് വേണ്ടി സംസാരിക്കുന്ന ബി.ജെ.പി കേരളത്തില്‍ പിണറായിയുമായി ഒത്തുതീര്‍പ്പിലാണ്. കെ. സുരേന്ദ്രന്‍ കുഴല്‍പ്പണ ഇടപാടില്‍ പ്രതിയാകേണ്ട ആളാണ്. പക്ഷെ അത് ഒതുക്കിത്തീര്‍ത്തു. നല്‍പത് തവണയായി ലാവലില്‍ കേസില്‍ സി.ബി.ഐ ഹാജരാകുന്നില്ല. കേരള
സര്‍ക്കാരിനെതിരെ എല്ലാ കേന്ദ്ര ഏജന്‍സികളും നടത്തിയ അന്വേഷണങ്ങളും അവസാനിച്ചു. പകല്‍ സര്‍ക്കാരിനെതിരെ ആഞ്ഞടിക്കുകയും രാത്രിയില്‍ പിണറായി വിജയന്റെ കാല് പിടിക്കുകയും ചെയ്യുന്ന ജോലിയാണ് സുരേന്ദ്രന്‍ ചെയ്തുകൊണ്ടിരിക്കുന്നത്. പരസ്പരം പുറംചൊറിഞ്ഞ് കൊടുത്ത് എല്ലാം ഒത്തുതീര്‍പ്പാക്കും. മാസപ്പടി വിവാദത്തില്‍ കള്ളപ്പണം വെളുപ്പിക്കാനുള്ള കരാറാണ് കമ്പനികള്‍ തമ്മിലുണ്ടാക്കിയിരിക്കുന്നത്. പി.എം.എല്‍ ആക്ടിന്റെ വകുപ്പുകളുടെ ലംഘനത്തില്‍ ഇ.ഡിയാണ് കേസെടുക്കേണ്ടത്. കെ. സുധാകരനെതിരെ ഇ.ഡിയെക്കൊണ്ട് കേസെടുപ്പിച്ച ബി.ജെ.പിക്കും സി.പി.എമ്മിനും മാസപ്പടി കേസില്‍ ഒരു അന്വേഷണവും വേണ്ട. 20 കോടിയില്‍ ഒന്‍പതേകാല്‍ കോടി
കൈക്കൂലി വാങ്ങിയ ലൈഫ് മിഷന്‍ കേസില്‍ മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി ജയിലിലായി. എന്നിട്ടും ലൈഫ് മിഷന്‍ ചെയര്‍മാനായ മുഖ്യമന്ത്രിക്കെതിരെ കേസില്ലാത്തത് എന്തുകൊണ്ടാണ്? എല്ലാത്തിലും ഒത്തുതീര്‍പ്പാണ്. ബി.ജെ.പിയിലെ മറ്റ് നേതാക്കള്‍ ഉയര്‍ത്തുന്ന ചോദ്യങ്ങള്‍ക്കാണ് സുരേന്ദ്രന്‍ ആദ്യം മറുപടി പറയേണ്ടത്. ബി.ജെ.പി പ്രവര്‍ത്തകര്‍ പോലും വിലവയ്ക്കാത്ത ആളാണ് സംസ്ഥാന പ്രസിഡന്റ്. കുഴല്‍പ്പണ കേസില്‍ അറസ്റ്റിലായ ധര്‍മ്മരാജന്‍ സുരേന്ദ്രനെയും മകനെയും ഫോണ്‍ ചെയ്‌തെന്ന് വ്യക്തമായിട്ടും എന്തുകൊണ്ടാണ് സുരേന്ദ്രനെ അറസ്റ്റ് ചെയ്യാതിരുന്നത്? ആര്‍ക്ക് വേണ്ടിയാണ് കുഴല്‍പ്പണം കൊണ്ടു വന്നതെന്ന് പോലും കണ്ടെത്തിയില്ല. മുഖ്യമന്ത്രി സുരേന്ദ്രനെ സ്വന്തം അനുജനെ പോലെ ചേര്‍ത്ത് നിര്‍ത്തി സംരക്ഷിച്ചു. അതേക്കുറിച്ച് പറയുമ്പോഴാണ് സുരേന്ദ്രന്‍ ഞങ്ങളെ അധിക്ഷേപിക്കുന്നത്.

മലദ്വാരത്തിലൂടെ ലാത്തികയറ്റിയും 21 മുറിവുകളുണ്ടാക്കിയുമാണ് താനൂരില്‍ ചെറിപ്പക്കാരമെ കസ്റ്റഡിയില്‍ കൊലപ്പെടുത്തിയത്. ചേളാരിയില്‍ നിന്നും കസ്റ്റഡിയില്‍ എടുത്ത യുവാവിനെ എസ്.പിയുടെ സ്‌ക്വാഡ് തല്ലിച്ചതച്ച ശേഷമാണ് താനൂര്‍ പൊലീസിനെക്കൊണ്ട് കേസെടുപ്പിച്ചത്. എന്നിട്ടാണ് താനൂരിലെ എസ്.ഐയെ സസ്‌പെന്‍ഡ് ചെയ്തത്. എസ്.പിയുടെ നേതൃത്വത്തിലുള്ള സംഘം മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉപജാപകസംഘത്തിന്റെ ആളുകളാണ്. ഇവരെ റിമോട്ട് കണ്‍ട്രോളിലൂടെ നിയന്ത്രിക്കുന്നതും മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉപജാപക സംഘമാണ്. എസ്.പി ഉള്‍പ്പെടെയുള്ളവരെ രക്ഷപ്പെടുത്താനുള്ള ശ്രമമാണ് ഇപ്പോള്‍ നടക്കുന്നത്. എസ്.പിക്കെതിരെ നടപടി എടുക്കുന്നത് ആലോചിക്കുമെന്ന് പറഞ്ഞ മുഖ്യമന്ത്രി ഒരു നടപടിയും എടുത്തില്ല. യുവാവിനെ കൊലപ്പെടുത്തിയ അതേ ഉദ്യോഗസ്ഥരാണ് സി.ബി.ഐക്കും തെളിവുകള്‍ കൈമാറേണ്ടത്. സി.ബി.ഐ വരുന്നതിന് മുന്‍പ് തെളിവുകള്‍ നശിപ്പിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. ആരോപണ വിധേയരായ ഉദ്യോഗസ്ഥരെ ഒരു നിമിഷം പോലും അവിടെ ഇരുത്തരുത്.

ഉപതെരഞ്ഞെടുപ്പ് ഫലം ജനങ്ങള്‍ക്കിടയില്‍ ചലനമുണ്ടാക്കും. സര്‍ക്കാരിന്റെ വിധിയെഴുത്താകും തെരഞ്ഞെടുപ്പ് ഫലമെന്ന് സി.പി.എം നേതാക്കളും പറഞ്ഞിട്ടുണ്ട്. ഇടയ്ക്കിടെ മാറ്റിപ്പറയുമെങ്കിലും അവര്‍ പറഞ്ഞിട്ടുണ്ടല്ലോ. ബി.ജെ.പിയുടെ ഗൗരവതരമായ സാന്നിധ്യം പുതുപ്പള്ളിയിലില്ല. നാലാം കിട നേതാവെന്ന് സ്ഥാനാര്‍ത്ഥിയെ കുറിച്ച് ഞാന്‍ പറഞ്ഞെന്ന് തെറ്റായി മാതൃഭൂമി ന്യൂസില്‍ വന്നു. പ്രതിപക്ഷ നേതാവിന്റെ പരാമര്‍ശം തെറ്റായി കൊടുത്തതില്‍ അവര്‍ പിന്നീട് ഖേദം പ്രകടിപ്പിച്ചു. എന്നിട്ടും ഇന്ന് രാവിലെ സോഷ്യല്‍ മീഡിയ മുഴുവനും ഇതാണ് കാമ്പയിന്‍. പോസ്റ്റിട്ട തോമസ് ഐസക്കിന് മറുപടിയും നല്‍കി. എന്നിട്ടും ഒന്നും ഇല്ലാത്തത് കൊണ്ടാണ് കാമ്പയിന്‍ നടത്തുന്നത്. എന്തെങ്കിലും വേണ്ടെ?

വ്യാജ സര്‍ട്ടിഫിക്കറ്റുണ്ടാക്കിയത് പൊലീസിനെ അറിയിച്ച പ്രിന്‍സിപ്പലിന്റെ കസേരയ്ക്ക് പിന്നില്‍ എസ്.എഫ്.ഐ വാഴ വച്ചു. മഹാരാജാസിലെ പ്രിന്‍സിപ്പലിന്റെ കസേര കത്തിച്ചു. പാലക്കാട് വിക്ടോറിയ കോളജില്‍ പ്രിന്‍സിപ്പലിന് ശവമഞ്ചമൊരുക്കി. എന്നോടും സുധാകരനോടും മാത്യു കുഴല്‍നാടനോടും കേസെടുത്താണ് വൈരാഗ്യം
തീര്‍ത്തതെങ്കില്‍ വ്യജ സര്‍ട്ടിഫിക്കറ്റ് പിടികൂടിയ പ്രിന്‍സിപ്പലിനോടുള്ള പ്രതികാരം എസ്.എഫ്.ഐക്കാരെ കൊണ്ട് തീര്‍ത്തത് കസേരയില്‍ വഴവച്ചാണ്. നാട്ടുകാര്‍ എല്ലാവരും ചേര്‍ന്ന് വാഴ വയ്‌ക്കേണ്ട ഒരു സ്ഥലമുണ്ട്. ആ സ്ഥലം ഏതാണെന്ന് ഞാന്‍ ഇപ്പോള്‍ പറയുന്നില്ല.

Author

Leave a Reply

Your email address will not be published. Required fields are marked *