ഡാളസിൽ കൊടും ചൂട് , താത്കാലിക കൂളിംഗ് ഷെൽട്ടറുകൾ ഇന്ന് തുറക്കും

Spread the love

ഡാളസ് :കൊടുംചൂടിനെ മുൻനിർത്തി ഡാളസിൽ താത്കാലിക കൂളിംഗ് ഷെൽട്ടറുകൾ ഞായറാഴ്ച തുറക്കും.
നോർത്ത് ടെക്‌സാസിൽ ഞായറാഴ്ച വൈകുന്നേരം വരെ അമിതമായ ചൂട് മുന്നറിയിപ്പ് നൽകിയിട്ടുണ്ട് . ശനിയാഴ്ച റെക്കോർഡ് തകർത്തതിന് ശേഷം ഞായറാഴ്ച റെക്കോർഡ് ബ്രേക്കിംഗ് ഉയർന്ന താപനില കാണുമെന്നാണ് കാലാവസ്ഥാ നിരീക്ഷകൻ കെവൻ സ്മിത്ത് പറയുന്നത്.

ഈ വർഷം ഇതുവരെയുള്ള ഏറ്റവും ചൂടേറിയ ദിവസം ഞായറാഴ്ച എത്തുമെന്ന് പ്രതീക്ഷിക്കുന്നു, ഉയർന്ന താപനില 110 ആയി ഉയരുമെന്നാണ് പ്രതീക്ഷിക്കുന്നത് .2011 ഓഗസ്റ്റ് 2 നാണ് ഡാളസ് ഫോട്ടവർത്തിൽ എയർപോർട്ടിൽ അവസാനമായി 110 ഉയർന്ന താപനില രേഖപ്പെടുത്തിയത് .അമിതമായ ചൂട് മുന്നറിയിപ്പ് ഞായറാഴ്ച വരെ നോർത്ത് ടെക്‌സാസിൽ പ്രാബല്യത്തിൽ തുടരും.

ഉയർന്ന ചൂട് അടുത്ത ആഴ്‌ചയും തുടരും, വെയിലും വരണ്ട കാലാവസ്ഥയും പ്രതീക്ഷിക്കുന്നു. സുരക്ഷിതരായിരിക്കുക, എല്ലാവരും ശാന്തരായിരിക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചു.

Report : പി പി ചെറിയാൻ

Author

Leave a Reply

Your email address will not be published. Required fields are marked *