ബ്രഹ്മപുരം തീപിടിത്തം: സാമൂഹിക- സാമ്പത്തിക- ആരോഗ്യ ആഘാത പഠന സർവേക്ക് തുടക്കം

Spread the love

ബ്രഹ്മപുരം തീപിടിത്തത്തിന്റെ പശ്ചാത്തലത്തിൽ സാമൂഹിക- സാമ്പത്തിക- ആരോഗ്യ ആഘാത പഠന സർവേക്ക് തുടക്കം. ബ്രഹ്മപുരത്തെ മാലിന്യ സംസ്കരണം ജനങ്ങളിലുണ്ടായ ആഘാതത്തെക്കുറിച്ച് പരിശോധന നടത്തി റിപ്പോർട്ട് സമർപ്പിക്കണമെന്ന് ഹൈക്കോടതി ഉത്തരവിന്റെ പശ്ചാത്തലത്തിലാണ് സർവ്വേ ആരംഭിച്ചത്. സർവ്വേയുടെ ഭാഗമായി ആദ്യ സർക്കിൾ 500 മീറ്റർ ചുറ്റളവിലും, രണ്ടാമത്തേത് രണ്ട് കിലോമീറ്റർ ചുറ്റളവിലും മൂന്നാമത്തെ സർക്കിളിൽ അഞ്ച് കിലോമീറ്റർ ചുറ്റളവിലുമുള്ള പ്രദേശത്തെ ജനങ്ങളുടെ ആരോഗ്യ- സാമൂഹിക പ്രശ്നങ്ങളെയാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.
സർവ്വേ ആരംഭിക്കുന്നതിന് മുന്നോടിയായി ജില്ലാ കളക്ടർ എൻ എസ് കെ ഉമേഷിൻ്റെ നേതൃത്വത്തിൽ യോഗം ചേർന്നു. തീപിടുത്തം പോലുള്ള അപകടങ്ങൾ ആവർത്തിക്കാതിരിക്കാൻ എല്ലാവിധ നടപടികളും സ്വീകരിക്കുമെന്ന് ജില്ലാ കളക്ടർ പറഞ്ഞു.കോർപ്പറേഷന്റെ നേതൃത്വത്തിൽ ആരംഭിക്കുന്ന മാലിന്യ പ്ലാന്റിന്റെ പ്രവർത്തനങ്ങൾ അവസാന ഘട്ടത്തിലാണ്. ടൺ കണക്കിന് മാലിന്യങ്ങൾ ബ്രഹ്മപുരത്തേക്ക് കൊണ്ടുപോരുന്ന സാഹചര്യത്തിൽ നിന്നും 120 ടൺ മാലിന്യങ്ങളാണ് നിലവിൽ കൊണ്ടുപോകുന്നത്. മെയ് മാസം മുതൽ അജൈവമാലിന്യങ്ങൾ ബ്രഹ്മപുരത്തേക്ക് കൊണ്ടുപോകുന്നില്ല. സർവ്വേ നടപടികൾ മികച്ച രീതിയിൽ പൂർത്തിയാക്കാൻ എല്ലാവരുടെയും സഹകരണം വേണമെന്നും കളക്ടർ പറഞ്ഞു.രാജഗിരി കോളേജ് ഓഫ് സോഷ്യൽ സയൻസ് ഡിപ്പാർട്ട്മെൻ്റിൻ്റെ നേതൃത്വത്തിലാണ് സർവ്വേ നടത്തുന്നത്. ഡിപ്പാർട്ട്മെന്റിലെ 60 വിദ്യാർത്ഥികളാണ് സർവ്വേ നടപടികൾ പൂർത്തീകരിക്കുന്നത്. പ്രദേശത്തെ 500 വീടുകളിൽ നിന്നും വിവരങ്ങൾ ശേഖരിക്കും.

Author

Leave a Reply

Your email address will not be published. Required fields are marked *