നോർത്ത് അമേരിക്കൻ പെന്തക്കോസ്തൽ റൈറ്റേഴ്സ് ഫോറം ; അറ്റ്ലാന്റാ ചാപ്റ്ററിന് പുതിയ ഭാരവാഹികൾ

Spread the love

അറ്റ്ലാന്റാ: നോർത്ത് അമേരിക്കൻ പെന്തക്കോസ്തൽ റൈറ്റേഴ്സ് ഫോറം അറ്റ്ലാന്റ ചാപ്റ്റർ മാധ്യമപ്രവർത്തകരുടെ സമ്മേളനവും ഭാരവാഹികളുടെ തെരഞ്ഞെടുപ്പും അറ്റ്ലാന്റ ചർച്ച് ഓഫ് ഗോഡ് ഓഡിറ്റോറിയത്തിൽ നടന്നു.

അറ്റ്ലാന്റാ ഐപിസി സഭ ശുശ്രൂഷകൻ പാസ്റ്റർ ചെറിയാൻ സി. ഡാനിയലിന്റെ പ്രാർത്ഥനയോടെ ആരംഭിച്ച യോഗത്തിൽ കെ.പി.ഡബ്യു.എഫ് ദേശീയ പ്രസിഡന്റ് രാജൻ ആര്യപ്പള്ളിൽ അദ്ധ്യക്ഷത വഹിച്ചു. ബിലിവേഴ്സ് ജേർണൽ ചീഫ് എഡിറ്ററും ചർച്ച് ഓഫ് ഗോഡ് കേരള സ്റ്റേറ്റ് ജോയിന്റ് സെക്രട്ടറിയുമായ പാസ്റ്റർ സാംകുട്ടി മാത്യു അനുമോദന പ്രസംഗവും പാസ്റ്റർ സി.വി. ആൻഡ്രൂസ് ആശംസയും അറിയിച്ചു.

പാസ്റ്റർ സി വി ആൻഡ്രൂസ് (രക്ഷാധികാരി), സാം. റ്റി. സാമുവൽ (പ്രസിഡന്റ്), പാസ്റ്റർ എബി മാമ്മൻ (വൈസ് പ്രസിഡന്റ് ) ഷാജി വെണ്ണിക്കുളം (സെക്രട്ടറി), ചെറിയാൻ കെ. വി (ജോയിന്റ് സെക്രട്ടറി), എബ്രഹാം തോമസ് (ട്രഷറർ), സിസ്റ്റർ അഞ്ചു സ്റ്റാൻലി ലേഡീസ് പ്രതിനിധി എന്നിവരെ തുടർന്ന് നടന്ന തെരഞ്ഞെടുപ്പിൽ ചാപ്റ്റർ ഭാരവാഹികളായി തെരഞ്ഞെടുത്തു .

നോർത്ത് അമേരിക്കൻ കേരള പെന്തക്കോസ്തൽ റൈറ്റേഴ്സ് ഫോറം നാഷണൽ ഭാരവാഹികളായി രാജൻ ആര്യപ്പള്ളി, സാം മാത്യു, നിബു വെള്ളവന്താനം, എബിൻ അലക്സ്, ഡോ. ജോളി ജോസഫ് , ഡോ. ഷൈനി സാം, വെസ്ളി മാത്യൂ എന്നിവർ പ്രവർത്തിക്കുന്നു.

Author

Leave a Reply

Your email address will not be published. Required fields are marked *