ഓർത്തോഡോക്സ് ക്രിക്കറ്റ് ടൂർണമെന്റ് ഹൂസ്റ്റൺ സെന്റ് മേരീസ് ജേതാക്കൾ

Spread the love

ഹൂസ്റ്റൺ: മലങ്കര ഓർത്തോഡോക്സ് സഭയുടെ സൗത്ത് വെസ്റ്റ് അമേരിക്കൻ ഭദ്രാസനത്തിലെ ഹൂസ്റ്റൺ സെന്റ് മേരീസ് ഓർത്തോഡോക്സ് ഇടവകയിലെ യൂത്ത് മൂവ്മെന്റ് (OCYM), ഹൂസ്റ്റൺ റീജിയണിലെ ഹൂസ്റ്റൺ സെന്റ് സ്റ്റീഫൻസ്, ഹൂസ്റ്റൺ സെന്റ് മേരീസ്, ഓസ്റ്റിൻ സെന്റ് ഗ്രിഗോറിയോസ്, ഹൂസ്റ്റൺ സെന്റ് ഗ്രിഗോറിയോസ്, സെന്റ് പീറ്റേഴ്‌സ് ആൻഡ്‌ സെന്റ് പോൾസ് എന്നീ ദേവാലയങ്ങളിലെ ക്രിക്കറ്റ് ടീമുകളെ പങ്കെടുപ്പിച്ചുകൊണ്ട്‌ ജൂലൈ 15 മുതൽ ഓഗസ്റ്റ് 26 വരെ ഹൂസ്റ്റൺ സ്റ്റാഫോർഡ്‌ സിറ്റി പാർക്കിൽ നടന്ന “ഓർത്തോഡോക്സ് ക്രിക്കറ്റ് ടൂർണമെന്റിൽ ഹൂസ്റ്റൺ സെന്റ് മേരീസ് ജേതാക്കളായി. ഓസ്റ്റിൻ സെന്റ് ഗ്രിഗോറിയോസ് റണ്ണേഴ്സ് അപ്പ് കരസ്ഥമാക്കി.

സെന്റ് മേരീസ് മലങ്കര ഓർത്തഡോക്സ് ചർച്ച് OCYM ആതിഥേയത്വം വഹിച്ച ഹൂസ്റ്റൺ ഓർത്തോഡോക്സ് ക്രിക്കറ്റ് ടൂർണമെന്റിൽ ഹൂസ്റ്റണിലുള്ള ദേവാലയങ്ങളിലെ യുവജനങ്ങൾക്ക് ഒരു കമ്മ്യൂണിറ്റിയായി ഒത്തുചേരാനും സ്‌പോർട്‌സ്‌സ്‌മാൻഷിപ്പും സൗഹൃദവും വിനോദവും നിറഞ്ഞ അനുഭവങ്ങൾ ആസ്വദിക്കാനുള്ള മികച്ച അവസരമായിരുന്നു. പങ്കെടുത്ത ഓരോ ടീം അംഗങ്ങൾക്കും അവരുടെ ചൈതന്യവും ഐഡന്റിറ്റിയും പ്രദർശിപ്പിക്കുന്നതിനും പരസ്പര പിന്തുണയുടെയും പ്രോത്സാഹനത്തിന്റെയും ഊർജ്ജസ്വലമായ അന്തരീക്ഷം സൃഷ്‌ടിക്കുന്നതിനും ഈ ടൂർണമെന്റ് സഹായകമായി.

ഹൂസ്റ്റൺ സെന്റ് മേരീസ് ഓർത്തോഡോക്സ് ഇടവകയിലെ യൂത്ത് മൂവ്മെന്റ് (OCYM)-ന്റെ ക്ഷണം സ്വീകരിച്ച് ഈ ക്രിക്കറ്റ് ടൂർണമെന്റിൽ ഭാഗവാക്കായ എല്ലാവർക്കും ഈ ടൂർണമെന്റ് അവിസ്മരണീയവും ആസ്വാദ്യകരവുമായ ഒരു അനുഭവമായിരുന്നു.
ജേതാക്കൾക്ക് ട്രോഫികൾ മിസ്സോറിസിറ്റി മേയർ മിസ്റ്റർ. റോബിൻ ഏലക്കാട്ട്, സ്റ്റാഫോർഡ് സിറ്റി മേയർ മിസ്റ്റർ.കെൻ മാത്യു, സ്‌പോൺസർമാരായ സന്ദീപ് തേവർവെലിൽ (പെറി ഹോംസ്), അരുൺ മാത്യു, സ്റ്റാൻലി മാണി (സെക്‌യൂർ മോർട്ട്ഗേജ്) ബെന്നി ജോർജ്ജ് (സൊല്യൂണാ റിയാലിറ്റി), ജിതിൻ വിൽസൺ സുഗാർലാൻഡ് HEB, കാർത്തിക് ദത്ത (മോങ്‌സ്, പെർലൻഡ് & കാർത്തിക് ഫോട്ടോഗ്രാഫി), തോമസ് വറുഗീസ് (വറുഗീസ് ഇൻഷുറൻസ് കമ്പിനി) എന്നിവർ ട്രോഫികളും അവാർഡുകളും നൽകി. ടൂർണമെന്റ് വിജയമാക്കാൻ സഹായിച്ച എല്ലാ ടീമുകളോടും വൈസ് പ്രസിഡണ്ട് ജിതിൻ വിൽസൺ, സെക്രട്ടറി ജെഫിൻ ജോ. മാത്യു, ട്രഷറാർ സുബിൻ ജോൺ എന്നിവർ നന്ദി പ്രകാശിപ്പിച്ചു.

ഫാ.ജോൺസൺ പുഞ്ചക്കോണം (പ്രസിഡണ്ട്) 346-332-9998
ജിതിൻ വിൽസൺ (വൈസ് പ്രസിഡണ്ട്) 346-857-3848
സുബിൻ ജോൺ (ട്രഷറാർ) : 678-510-6257
ജെഫിൻ ജോ. മാത്യു (സെക്രട്ടറി): 832 -759-0677

Author

Leave a Reply

Your email address will not be published. Required fields are marked *