ആയക്കാട് സിഎ ഹയർ സെക്കണ്ടറി സ്കൂളിലെ നവീകരിച്ച ബ്ലോക്ക് ഉദ്ഘാടനം ചെയ്തു

Spread the love

പാലക്കാട് : ആയക്കാട് സി എ ഹയർ സെക്കണ്ടറി സ്കൂളിലെ നവീകരിച്ച ഹയർ സെക്കണ്ടറി ബ്ലോക്ക് ഇസാഫ് സ്മോൾ ഫിനാൻസ് ബാങ്ക് എംഡിയും സിഇഒയുമായ കെ. പോൾ തോമസ്‌ ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ മെറീന പോൾ അധ്യക്ഷത വഹിച്ചു. സ്കൂളിനെ ഊർജ്ജ സ്വയം പര്യാപ്തതയിലേക്ക് നയിക്കുന്ന 5 കെ വി ശേഷിയുള്ള സോളാർ പ്ലാന്റ് വടക്കഞ്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ലിസി സുരേഷും, കുടിവെള്ള ശുദ്ധീകരണ സംവിധാനം വികസന സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷ കെ. പി. ശ്രീകലയും, വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ രശ്മി ഷാജിയും ചേർന്ന് ഉദ്ഘാടനം ചെയ്തു. ഇസാഫ് ഫൗണ്ടേഷൻ ഡയറക്ടർ ഡോ. ജേക്കബ് സാമുവേൽ, പ്രചോദൻ ഡെവലപ്പ്‌മെൻറ് സർവിസസ് ഡയറക്ടർ എമി അച്ചാ പോൾ, ഇസാഫ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി ചെയർപേഴ്സൺ സെലീന ജോർജ്, പിടിഎ പ്രസിഡന്റ് കെ. എ. താജുദ്ദീൻ, പ്രിൻസിപ്പൽ ഇൻ ചാർജ് അനൂപ് കെ. എന്നിവർ സംസാരിച്ചു.

PHOTO CAPTION: ആയക്കാട് സി എ ഹയർ സെക്കണ്ടറി സ്കൂളിലെ നവീകരിച്ച ഹയർ സെക്കണ്ടറി ബ്ലോക്ക് ഇസാഫ് സ്മോൾ ഫിനാൻസ് ബാങ്ക് എംഡിയും സിഇഒയുമായ കെ. പോൾ തോമസ്‌ ഉദ്ഘാടനം ചെയ്യുന്നു.

Sneha Sudarsan

Author

Leave a Reply

Your email address will not be published. Required fields are marked *