കെപിസിസി യോഗ തീരുമാനം

Spread the love

ഉജ്വല വിജയം സമ്മാനിച്ച പുതുപ്പള്ളിയിലെ ജനങ്ങളെയും റിക്കാര്‍ഡ് വിജയം നേടിയ ചാണ്ടി ഉമ്മനെയും കെപിസിസി ഭാരവാഹി യോഗം അഭിനന്ദിച്ചു. പുതുപ്പള്ളിയിലെ ജനങ്ങള്‍ ഉമ്മന്‍ ചാണ്ടിക്ക് ഹൃദയംകൊണ്ട് നല്കിയ ആദരവായിരുന്നു ആ ഉജ്വല വിജയം. അതോടൊപ്പം, അതിതീവ്രമായ ഭരണവിരുദ്ധ വികാരവും അവിടെ അലയടിച്ചിരുന്നു.

മുഖ്യഎതിരാളിയായ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് കഴിഞ്ഞ തവണത്തേതിനേക്കാള്‍ 12000 ലധികം വോട്ടിന്റെ വലിയ ചോര്‍ച്ചയുണ്ടായത് കേരളത്തിന്റെ രാഷ്ട്രീയമനസ് യുഡിഎഫിന് അനുകൂലമായി മാറിക്കൊണ്ടിരിക്കുന്നു എന്നതിന്റെ വ്യക്തമായ സൂചനയാണ്. കോണ്‍ഗ്രസും യുഡിഎഫും ഒറ്റക്കെട്ടായി പ്രവര്‍ത്തിച്ചു.

പുന:സംഘടന

പുതുപ്പള്ളി നിയമസഭാ തെരഞ്ഞെടുപ്പുമൂലം നീണ്ടുപോയ മണ്ഡലം പ്രസിഡന്റുമാരുടെ പുന:സംഘടന അടിയന്തരമായി പൂര്‍ത്തിയാക്കും. അതോടൊപ്പം ബൂത്ത് കമ്മിറ്റികളുടെയും ബ്ലോക്ക് ഭാരവാഹികളുടെയും പുന:സംഘടന പൂര്‍ത്തിയാക്കും.

കെ കരുണാകരന്‍ ഫൗണ്ടേഷന്‍ മന്ദിരം

കെ കരുണാകരന്‍ ഫൗണ്ടേഷന്റെ മന്ദിര നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഉടനേ ആരംഭിക്കും.

സോളാര്‍ വിവാദം

മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കെതിരേ നടന്ന സോളാര്‍ ഗൂഢാലോചനയെക്കുറിച്ച് സിബിഐ റിപ്പോര്‍ട്ടില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തുവന്ന സാഹചര്യത്തില്‍

ഗൂഢാലോചനയെക്കുറിച്ച് സ്വതന്ത്ര ഏജന്‍സി അന്വേഷിക്കണം. ഉമ്മന്‍ ചാണ്ടിക്കെതിരേ ഉയര്‍ന്ന ലൈംഗിക ആരോപണങ്ങളും കോഴ ആരോപണങ്ങളും സിബിഐ ചീന്തിയെറിഞ്ഞു. അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉയര്‍ത്തി ഉമ്മന്‍ ചാണ്ടിയെ 10 വര്‍ഷം വേട്ടയാടിയതില്‍ കുറ്റസമ്മതോ മാപ്പോ പറയാന്‍ സിപിഎം തയാറായില്ല എന്നത് അങ്ങേയറ്റം വേദനിപ്പിക്കുന്നതാണ്.

സോളാര്‍ വിവാദത്തില്‍ സിപിഎമ്മിന്റെ പങ്ക് സിബിഐ റിപ്പോര്‍ട്ടില്‍നിന്ന് സുവ്യക്തമാണ്. പിണറായി വിജയന്റെ ബദ്ധശത്രുവായിരുന്ന ദല്ലാള്‍ നന്ദകുമാര്‍ മുഖ്യമന്ത്രിയുടെ അടുപ്പക്കാരനായി മാറിയതും പരാതിക്കാരിയെ മുഖ്യമന്ത്രിയുടെ അടുത്ത് എത്തിച്ച് ഉമ്മന്‍ ചാണ്ടിക്കെതിരേ സിബിഐ അന്വേഷണത്തിന് വഴിയൊരുക്കിയതും കേരളം കണ്ട ഏറ്റവും നെറികെട്ട രാഷ്ട്രീയപ്രവര്‍ത്തനമാണ്. ഇതുമായി ബന്ധപ്പെട്ടു നടന്ന സാമ്പത്തിക ഇടപാടിലും സിപിഎം പങ്ക് സുവ്യക്തമാണ്. യുഡിഎഫ് നേതാക്കള്‍ക്കെതിരേ മൊഴിനല്കാന്‍ സിപിഎം 10 കോടി രൂപ വാഗ്ദാനം ചെയ്തുവെന്ന് പരാതിക്കാരി തന്നെ പരസ്യമായി പറഞ്ഞിട്ടുണ്ട്. ഈ സാമ്പത്തിക ഇടപാടും അന്വേഷണ പരിധിയില്‍ വരണം.

ആരോപണങ്ങളുടെ പ്രഭവകേന്ദ്രമായ ഗണേഷ്‌കുമാറിനെതിരേ ഒരക്ഷരം പോലും മുഖ്യമന്ത്രിക്ക് പറയാന്‍ ഉണ്ടായിരുന്നില്ല. സിപിഎം ഇപ്പോഴും ഗണേഷ്‌കുമാറിനെ ഒക്കത്തുനിന്ന് മാറ്റിയിട്ടുമില്ല.

മാസപ്പടി

മാസപ്പടി സംബന്ധിച്ച് മുഖ്യമന്ത്രിയുടെ വിശദീകരണം ഒട്ടും തൃപ്തികരമല്ല. നല്‍കാത്ത സേവനത്തിന് മാസന്തോറും പണം പറ്റുന്നത് മാസപ്പടിയല്ലെങ്കില്‍ പിന്നെന്താണ്?

യഥാര്‍ത്ഥത്തില്‍ അതു കോഴയാണെന്ന് എല്ലാവര്‍ക്കുമറിയാം. മാസപ്പടിയില്‍ മുഖ്യമന്ത്രിക്ക് വായ് തുറക്കാന്‍ മാസങ്ങളെടുത്തതു തന്നെ ഈ വിഷയത്തില്‍ അങ്ങേയറ്റം പ്രതിരോധത്തിലായതുകൊണ്ടാണ്. കരിമണല്‍ കമ്പനിക്ക് മകളുടെ കമ്പനി എന്തു സേവനമാണു നല്കിയതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം.

എഐ ക്യാമറ, കെ ഫോണ്‍ തുടങ്ങിയ പദ്ധതികളിലും മുഖ്യമന്ത്രി കുടുംബാംഗങ്ങളുടെ പേര് ഉയര്‍ന്നിട്ടുണ്ട്. കേരളം കൊള്ളയടിക്കുന്ന കമ്മീഷന്‍ ഫാമിലിയായി പിണറായി കുടുംബം മാറിയിരിക്കുകയാണ്. യഥാര്‍ത്ഥത്തില്‍ ഇഡി അന്വേഷണം നടക്കേണ്ടത് മുഖ്യമന്ത്രിക്കും കുടുംബത്തിനും എതിരേയാണ്. ബിജെപിയുമായുള്ള രഹസ്യബാന്ധവമാണ് കേന്ദ്രഏജന്‍സികളില്‍നിന്ന് മുഖ്യമന്ത്രിയെ സംരക്ഷിക്കുന്നത്.

ലാവ്‌ലിന്‍ കേസ്

എസ്എന്‍സി ലാവ്‌ലിന്‍ കേസ് 35-ാം തവണയും മാറ്റിവച്ചതില്‍ അസ്വഭാവികത മണക്കുന്നു. ഇത്തവണയും മാറ്റിവച്ചത് സിബിഐയുടെ അഭിഭാഷകനായ അഡീ സോളിസിറ്റര്‍ ജനറല്‍ ഹാജരാകാതെ വന്നപ്പോഴാണ്. ഓരോ തവണയും ഓരോ കാരണം പറഞ്ഞ് ഈ കേസ് മാത്രം നീട്ടിക്കൊണ്ടുപോകുന്നതിനു പിന്നില്‍ സിപിഎമ്മും ബിജെപിയും തമ്മില്‍ ഉണ്ടാക്കിയിട്ടുള്ള രാഷ്ട്രീയബന്ധങ്ങളാണ് എന്നതില്‍ സംശയമില്ല. സര്‍ക്കാര്‍ പണം വിനിയോഗിച്ച് ഡല്‍ഹിയില്‍ പ്രത്യേകമായി രണ്ടു പേരെ നിയോഗിച്ചത് ബിജെപിയുമായി പാലമുണ്ടാക്കാനാണ്.

കരുവന്നൂര്‍

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പില്‍ സിപിഎം ഉന്നതനേതൃത്വത്തിന്റെ പങ്കാണ് പുറത്തു വരേണ്ടത്. എസി മൊയ്തീനെ സിപിഎം നേതൃത്വം സംരക്ഷിക്കുന്നത് കൂട്ടുകച്ചവടം

പുറത്തുവരുമെന്നു ഭയന്നാണ്. മുന്‍ ആലത്തൂര്‍ എംപിയും സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവുമായ പികെ ബിജുവിന്റെ പങ്കും ദുരൂഹമാണ്.

കേരളം കണ്ട ഏറ്റവും വലിയ കുഭകോണങ്ങളിലൊന്നാണ് കരുവന്നൂരിലേത്. സിപിഎം ബിനാമി പാര്‍ട്ടിയും മുഖ്യമന്ത്രിയുടെ കുടുംബം കമ്മീഷന്‍ ഫാമിലയുമാണ്.

സര്‍ക്കാര്‍ നഷ്ടപരിഹാരം നല്കണമെന്ന് വയനാട് ഡിസിസി

വയനാട്: ജില്ലയിലെ വെള്ളമുണ്ടയില്‍ ആനകുത്തിക്കൊന്ന വനംവകുപ്പ് വാച്ചര്‍ തങ്കച്ചന്റെ കുടുംബത്തിന് നഷ്ടപരിഹാരം നല്കണമെന്നും കുടുംബത്തിന് ജോലി നല്കണമെന്നും വയനാട് ഡിസിസി പ്രസിഡന്റ് എന്‍ഡി അപ്പച്ചന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

 

Author

Leave a Reply

Your email address will not be published. Required fields are marked *