ഇന്ത്യയില്‍ നിക്ഷേപം നടത്താന്‍ ലോകം ആഗ്രഹിക്കുന്നു: ആശിഷ് ചൗഹാന്‍, എംഡി& സിഇഒ-നാഷണല്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ച്

Spread the love

കണ്ണൂര്‍ :ഇന്ത്യയിലെ ഏറ്റവും പ്രിയപ്പെട്ട ഓഹരി സൂചികയായ നിഫ്റ്റി 50 ചരിത്ര പ്രാധാന്യമുള്ള സുപ്രധാന നാഴികക്കല്ലായ 20,000 പോയിന്റ് കടന്നിരിക്കുകയാണ്. ഇന്ത്യന്‍ ഓഹരി വിപണിയിലും അതിന്റെ നിയന്ത്രണ സംവിധാനങ്ങളിലും ഫലപ്രദവും സുതാര്യവും ന്യായുക്തവുമായ നിയമ സംവിധാനം തുടങ്ങിയവയിലും ഇന്ത്യക്കാരും വിദേശിയരുമായ നിക്ഷേപകര്‍ക്കുള്ള വിശ്വാസത്തിന്റെ സാക്ഷ്യപത്രമാണ് തുടക്കത്തില്‍ 1,000 പോയിന്റ് എന്ന നിലയില്‍ അവതരിപ്പിക്കപ്പെട്ട ശേഷം കഴിഞ്ഞ 27 വര്‍ഷങ്ങളിലായി ഉണ്ടായ നിഫ്റ്റി 50-യുടെ പുരോഗതി. ട്രേഡിങ് സാങ്കേതികവിദ്യകളില്‍ മാത്രമല്ല, കോര്‍പറേറ്റ് ഭരണ രംഗത്തും ലോകത്തിലെ ഏറ്റവും മികച്ചവയേക്കാള്‍ മെച്ചപ്പെട്ട വിപണിയാണ് ഇതു ലഭ്യമാക്കുന്നത്. 7.5 കോടിയിലേറെ പാന്‍ നമ്പറുകളാണ് തങ്ങളിലൂടെ നിക്ഷേപകരായി രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. 5 കോടിയിലേറെ കുടുംബങ്ങള്‍ തങ്ങളുടെ സമ്പാദ്യത്തിന്റെ ഒരു ഭാഗം ഓഹരികളില്‍ നിക്ഷേപിക്കുന്നു. എന്‍എസ്ഇ കഴിഞ്ഞ ഏതാനും ദശകങ്ങളായി ലഭ്യമാക്കുന്ന ഏറ്റവും മികച്ചതും ഓട്ടോമേറ്റഡ് ആയതും ഉന്നത നിലയില്‍ നിയന്ത്രിക്കുന്നതുമായ ഓഹരി വിപണിയിലൂടെയാണവര്‍ ഇതു ചെയ്യുന്നത്.

കഴിഞ്ഞ 30 വര്‍ഷങ്ങളില്‍ ഇന്ത്യ വിപണി പങ്കാളിത്തത്തിന്റെ കാര്യത്തില്‍ വലിയ മുന്നേറ്റം നടത്തിയതായാണ് എന്റെ സ്വന്തം ചിന്താഗതി. നമുക്ക് ഇനിയും വലിയ മുന്നേറ്റം നടത്തേണ്ടതുണ്ട്. ഇതൊരു മികച്ച തുടക്കമാണ്. മുന്‍കാലങ്ങളിലെ പോലെ തന്നെ ഇനിയുള്ള യാത്രയിലും ഉയര്‍ച്ച താഴ്ചകളുണ്ടാകും. ഇന്ത്യയുടെ പുരോഗതി തുടരുകയും നിഫ്റ്റി 50 സൂചികയില്‍ ദൃശ്യമാകുന്നതു പോലെ ആ പുരോഗതി വിപണിയില്‍ പ്രതിഫലിക്കുകയും ചെയ്യും. ന്യായവും ഫലപ്രദവും സുതാര്യവും കുറഞ്ഞ ചെലവിലുള്ളതും ഉന്നത നിലയില്‍ ഓട്ടോമേറ്റഡ് ആയതുമായ വിപണി വരും കാലങ്ങളിലും എന്‍എസ്ഇ ഇന്ത്യയ്ക്കു നല്‍കും.

Rita

Author

Leave a Reply

Your email address will not be published. Required fields are marked *