നിപ്പ: കേരളത്തിലേക്കുള്ള യാത്ര ഒഴിവാക്കണമെന്ന് അമേരിക്കൻ മലയാളി വെൽഫെയർ അസോസിയേഷൻ

Spread the love

ഡാളസ്: കേരളത്തിൽ നിപ വൈറസ് സ്ഥിരീകരിച്ച സാഹചര്യത്തിൽ കേരളത്തിലോട്ടുള്ള അമേരിക്കൻ പ്രവാസികളുടെ യാത്രകൾ ലഘുകരിക്കണമെന്നും അതാവശ്യം അല്ലാത്ത യാത്രകൾ ഉപേക്ഷിക്കണമെന്നും അമേരിക്കൻ മലയാളി വെൽഫെയർ അസോസിയേഷൻ പ്രസിഡണ്ട് എബി തോമസ് ആവശ്യപ്പെട്ടു.

കോവിഡ് എന്ന മഹാ ദുരന്തം വിറങ്ങളോടുകൂടെ ലോകത്തിൽ ഇന്നും അവശേഷിച്ചു നിൽക്കേ വീണ്ടും ഒരു പുതിയ അവതാരത്തെ ലോകത്തിനു താങ്ങാനാവില്ലെന്നും, കഴിവതും കേരളത്തിലോട്ടുള്ള യാത്രകൾ ഉപേക്ഷിക്കണമെന്നും തോമസ് ആവശ്യപ്പെട്ടു.കേരളത്തിൽ കോഴിക്കോട് മാത്രം കണ്ടെത്തിയ നിപ വൈറസ് എവിടയൊക്കെ വ്യാപിച്ചതായി പറയാൻ കഴിയില്ല.

നിപ വൈറസ്സുമൂലം മരണപെട്ട രോഗിയുമായായി സംസർക്കത്തിൽ കഴിഞ്ഞ 702 കണ്ടെത്തിയതായി കഴിഞ്ഞ ദിവസം ആരോഗ്യ വകുപ്പ് വെളിപ്പെടുത്തുകയുണ്ടായി. മാരകമായ ഈ അസുഖം കൂടുതൽ ആളുകളിലേക്ക്‌ പകരാതിരിക്കാൻ കേരള സർക്കാർ അധീവ ശ്രദ്ധ കേന്ദ്രീകരിച്ചിട്ടുണ്ട്.

ജോയിച്ചൻപുതുക്കുളം

Author

Leave a Reply

Your email address will not be published. Required fields are marked *