കാസർഗോഡ് ജില്ലയിലെ ഗ്രാമ പഞ്ചായത്തുകളില്‍ യു.പി.ഐ സംവിധാനം

Spread the love

നികുതികളും ഫീസുകളും ഇനി മൊബൈലിലൂടെ അടയ്ക്കാം
വെസ്റ്റ് എളേരി, തൃക്കരിപ്പൂര്‍ ഗ്രാമ പഞ്ചായത്തുകളില്‍ ഇനി മുതല്‍ സാമ്പത്തിക ഇടപാടുകള്‍ യു.പി.ഐ (യൂണിഫോം പെയ്‌മെന്റ് ഇന്‍ഡക്‌സ് ) മുഖേന നടത്താം. നികുതികളും ഫീസുകളും ഇനി ഓഫീസില്‍ നേരിട്ട് പോയി അടക്കാതെ ഗൂഗിള്‍ പേ, ഫോണ്‍ പേ മുതലായവയിലൂടെ ഒറ്റ ക്ലിക്കില്‍ കാര്യം നടത്താം. പൊതുജനത്തിന് സേവനങ്ങള്‍ എളുപ്പമാക്കുക എന്ന ലക്ഷ്യത്തോടെയാണ് സംവിധാനം ഒരുക്കിയത്.
വെസ്റ്റ് എളേരി ഗ്രാമ പഞ്ചായത്തില്‍ westeleripanchayat@cnrb എന്ന യു.പി.ഐ വിലാസം പൊതുജനങ്ങള്‍ക്ക് ഉപയോഗിക്കാം. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഗിരിജാ മോഹനന്‍ ഉദ്ഘാടനം ചെയ്തു. തൃക്കരിപ്പൂര്‍ ഗ്രാമ പഞ്ചായത്തില്‍ യു.പി.ഐ സംവിധാനത്തിലൂടെ കെട്ടിട നികുതി അടച്ച് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി.കെ.ബാവ ഉദ്ഘാടനം ചെയ്തു.

Author

Leave a Reply

Your email address will not be published. Required fields are marked *