റിഫ്ലക്ഷൻ ഓഫ് മിറർ 2023 എഡ്മിന്റണിൽ ആഘോഷിച്ചു : ജോസഫ് ജോൺ കാൽഗറി

Spread the love

കനേഡിയൻ മിറാർ ന്യൂസ് ലെറ്റെറിന്റെ അഞ്ചാമത് വാർഷികത്തോടനുബന്ധിച്ചു റിഫ്ലക്ഷൻ ഓഫ് മിറർ 2023 എഡ്മിന്റണിൽ നടത്തപ്പെട്ടു. കനേഡിയൻ മിററിന്റെ ആദ്യ പ്രതി 2019 ൽ മലങ്കര കത്തോലിക്ക സഭയുടെ അഭിവന്ദ്യ സ്തേപ്പാനോസ് മെത്രാപ്പോലീത്ത ബഹുമാനപ്പെട്ട ഇൻഫ്രാസ്ട്രക്ചർ മിനിസ്റ്റർ അമർജീത് സോഹിക്കു നൽകി നിർവഹിക്കുകയുണ്ടായി.

ചീഫ് എഡിറ്റർ ഡോക്ടർ അനു സ്റ്റെല്ല മാത്യുവിന്റെ അധ്യക്ഷതയിൽ കൂടിയ മീറ്റിംഗിൽ റവറന്റ് ഫാദർ ബേബി ജോൺ ഉത്‌ഘാടനം നിർവഹിക്കുകയും ആൽബെർട്ട ക്രൗൺ പ്രോസിക്യൂട്ടർ ശ്രീ.ജോസഫ് സെബാസ്റ്റ്യൻ, ഡോക്ടർ പി.വി. ബൈജു ,ശ്രീ. ജിജോ ജോർജ് എന്നിവർ ആശംസാപ്രസംഗം നടത്തുകയും ചെയ്തു.
ചടങ്ങിൽ ആൽബെർട്ടയിലെ സാഹിത്യ രചയിതാക്കളായ ഡോക്ടർ പി.വി. ബൈജു, രാജീവ് നായർ , ജോസഫ് ജോൺ കാൽഗറി എന്നിവർക്ക് ഉപഹാരം നൽകി ആദരിച്ചു.

തുടർന്ന് എഡ്‌മിന്റൺ മുദ്ര ഡാൻസ് സ്കൂളിന്റെ കലാപരിപാടികളും , എഡ്‌മിന്റൺ റിഥം മെലോഡിയ അവതരിപ്പിച്ച ഗാനമേളയും ഉണ്ടായിരുന്നു. ചടങ്ങിനോടനുബന്ധിച്ചു എഡ്‌മിന്റൺ ടാലന്റ് ഓൺലൈൻ സ്കൂളിന്റെ ചിത്ര പ്രദർശനം നടന്നു.

ശ്രീമതി ഷെറിനും , കുമാരി ഉത്തരയും എം . സി ആയിരുന്ന ചടങ്ങിന് ജോൺസൻ കുരുവിള സ്വാഗതവും മോനി ജോൺസൻ നന്ദിയും പറഞ്ഞു .

വാർത്ത: ജോസഫ് ജോൺ കാൽഗറി .

Author

Leave a Reply

Your email address will not be published. Required fields are marked *