ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവലിൽ ഗൃഹോപകരണങ്ങൾക്ക് ആകർഷക ഇളവുകൾ

Spread the love

കൊച്ചി: ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവലിന്റെ ഭാഗമായി ഗൃഹോപകരണങ്ങളും അനുബന്ധ സാമഗ്രികളും, ഫർണിച്ചർ, സ്പോർട്ട്സ്, ഔട്ട്ഡോർ സാമഗ്രികൾ എന്നിവയ്ക്കും ആകർഷക ഓഫറുകളും ഡീലുകളും. ഫിലിപ്‌സ്, പ്രസ്റ്റീജ് തുടങ്ങി വിവിധ ബ്രാൻഡ് ഉത്പന്നങ്ങളുടെ വിപുലമായ ശ്രേണി ആമസോൺ ഡോട്ട് ഇന്നിൽ ലഭ്യം. എച്ച് ഡി എഫ് സി ബാങ്കിന്റെ 10 ശതമാനം അധിക ഡിസ്‌കൗണ്ട്, ആദായകരമായ എക്സ്ചേഞ്ച് ഓഫറുകൾ, ഷെഡ്യൂൾഡ് ഡെലിവറി, നോ കോസ്റ്റ് ഇഎംഐ എന്നിങ്ങനെ ആനുകൂല്യങ്ങളുമുണ്ട്.

ഫർണിച്ചറിനും അനുബന്ധ വീട്ടുസാമഗ്രികൾക്കും 85 ശതമാനം വരെയാണ് ഡിസ്‌കൗണ്ട്. ഉത്പന്നങ്ങൾക്കും ബ്രാൻഡുകൾക്കും അനുസൃതമായി അധിക കിഴിവുകൾ പുറമെ. വാട്ടർ പ്യൂരിഫയർ, വാക്വം ക്ലീനറുകൾ എന്നിവയ്ക്ക് 60 ശതമാനം വരെ കിഴിവുണ്ട്. കുക്ക് വെയറിനും ഡൈനിങ്ങിനും കുറഞ്ഞത് 50 ശതമാനം ഡിസ്‌കൗണ്ട്. 300 രൂപയുടെ അധിക കിഴിവും ലഭിക്കും.

സ്പോർട്ട്സ്, ഔട്ട്ഡോർ ഉത്പന്നങ്ങൾക്ക് 80% വരെ ഡിസ്‌കൗണ്ടും 300 രൂപയുടെ അധിക കിഴിവും ലഭിക്കും. എൽ ഇ ഡി റോപ്പുകൾ, ലോൺ ആൻഡ് ഗാർഡനിംഗ് സാമഗ്രികൾ, പ്രഷർ വാഷർ, ഇലക്ട്രിക് സ്‌കൂട്ടർ, ഗിയർ സൈക്കിൾ, സോളാർ ഫെയറി സ്ട്രിംഗ് ലൈറ്റുകൾ എന്നിവയുൾപ്പെടെ ലഭ്യമാണ്.

AISHWARYA

Author

Leave a Reply

Your email address will not be published. Required fields are marked *