കൊന്ത മാസ വിസ്മയമൊരുക്കി ന്യൂജേഴ്‌സി ഇടവക മിഷൻ ലീഗ് – സിജോയ് പറപ്പള്ളിൽ

Spread the love

ന്യൂജേഴ്‌സി: ക്രിസ്തുരാജാ ക്‌നാനായ കത്തോലിക്കാ ദേവാലയത്തിൽ ചെറുപുഷ്‌പ മിഷൻ ലീഗ് കൊന്ത മാസ ആചരണത്തോട് അനുബന്ധിച്ച് സംഘടിപ്പിച്ച കൊന്തയലങ്കാര മത്സരവും പ്രദർശനവും ഏവർക്കും നവ്യാനുഭവമായി മാറി. കുട്ടികൾ നിർമിച്ചുകൊണ്ടു വന്ന ജപമാലയെ കുറിച്ചുള്ള പോസ്റ്ററുകളുടെ പ്രദർശനം പള്ളി ഹാളിൽ ഒരുക്കി.

ജപമാലകൾ വിവിധ രീതിയിൽ അലങ്കരിച്ചും ജപമാലകളെകുറിച്ചുള്ള വിവരണങ്ങൾ ഉൾപെടുത്തിയും നടത്തിയ പ്രദർശനം ഏവർക്കും നയനാന്ദകരവും വിജ്ഞാനപ്രദവും ആയിരുന്നു. കൊന്ത മാസത്തിൽ ജപമാലയോടുള്ള ഭക്തിയും സ്നേഹവും ഏവരിലും ഉണർത്തുക എന്ന ലക്ഷ്യത്തോടെയാണ് ജപമാല നിർമ്മിക്കുകയും പ്രദർശിപ്പിക്കുകയും അവയുടെ സന്ദേശം പ്രദർശിപ്പിക്കുകയും ചെയ്തത്. മാതാപിതാക്കൾ എവരും കുട്ടികളുടെ മഹനീയ പ്രവർത്തനത്തെ പ്രത്യേകം പ്രശംസിച്ചു.

ജോയിച്ചൻപുതുക്കുളം

Author

Leave a Reply

Your email address will not be published. Required fields are marked *