ഓഐസിസി ഡാളസ് ചാപ്റ്റർ അഡ്വക്കേറ്റ് ജയ്സൺ ജോസഫിന് സ്വീകരണം നൽകി : ജീമോൻ റാന്നി

Spread the love

ഡാളസ്: ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ് യുഎസ്എ (ഒഐസിസിയുഎസ്എ) ഡാളസ് ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ വീക്ഷണം ദിനപത്രത്തിന്റെ എംഡിയും കെപിസിസി മുൻ ജനറൽ സെക്രട്ടറിയും കെഎസ് യു മുൻ സംസ്ഥാന പ്രസിഡന്റുമായ അഡ്വക്കേറ്റ് ജയ്സൺ ജോസഫിന് ഊഷ്മള സ്വീകരണം നൽകി

ഒക്ടോബർ 27 വെള്ളിയാഴ്ച വൈകുന്നേരം 7 മണിക്ക് ഗാർലാൻഡ് ഇന്ത്യ ഗാർഡൻസ് റസ്റ്റോറന്റിൽ വെച്ച് സംഘടിപ്പിച്ച സ്വീകരണ സമ്മേളനത്തിൽ ഓഐസിസി ഡാളസ് ചാപ്റ്റർ പ്രസിഡന്റ് പ്രദീപ് നാഗനൂലിൽ .അധ്യക്ഷത വഹിക്കുകയും ആമുഖ പ്രസംഗം നടത്തുകയും ചെയ്തു .

ചാപ്റ്റർ സെക്രട്ടറി തോമസ് രാജൻ സ്വാഗതം ആശംസിച്ചു. നാഷണൽ വൈസ് പ്രസിഡണ്ട് ബോബൻ കൊടുവത്ത് മുഖ്യാഥിതിയെ പരിചയപ്പെടുത്തി.

തുടർന്ന് കേരളത്തിലെ രാഷ്ട്രീയ സാഹചര്യങ്ങളെക്കുറിച്ചും, അടുത്ത് നടക്കാനിരിക്കുന്ന ലോകസഭാ തിരഞ്ഞെടുപ്പിനെക്കുറിച്ചും , വീക്ഷണം പത്രത്തിന്റെ വരിക്കാരെ വര്ധിപ്പിക്കുന്നതിനെക്കുറിച്ചും ജെയ്സൺ തന്റെ പ്രസംഗത്തിൽ പറഞ്ഞു.

തുടർന്ന് നടന്ന ചർച്ചയിൽ ഒഐസിസി സതേൺ റീജിയൻ ചെയർമാൻ റോയ് കൊടുവത്ത് , നാഷണൽ മീഡിയ ചെയർമാൻ പി പി ചെറിയാൻ, രാജു തരകൻ (എഡിറ്റർ എക്സ്പ്രസ്സ് ഹെറാൾഡ്), സിജു വി ജോർജ് (പ്രസിഡന്റ് ഇന്ത്യ പ്രസ് ഓഫ് നോർത്ത് ടെക്സാസ് ) ജോയ് ആന്റണി, നൈനാൻ , അലക്സ് അലക്സാണ്ടർ തുടങ്ങിയവർ പങ്കെടുത്തു.

ബേബി കൊടുവത്ത് നന്ദി പറഞ്ഞു.

Author

Leave a Reply

Your email address will not be published. Required fields are marked *