കേരളീയത്തിന് കാൽപനികഭംഗി പകർന്ന് നിലാവെളിച്ചം

Spread the love

ടാഗോറിലെ കേരളീയം വേദി. ടാഗോർ തീയേറ്ററിനു മുൻവശത്തുള്ള മരക്കൊമ്പിലാണ് ചന്ദ്രനെ അനുസ്മരിപ്പിക്കുന്ന തരത്തിൽ മൂൺലൈറ്റ് തീം ഒരുക്കിയിരിക്കുന്നത്.

തൂവെള്ള നിറത്തിൽ പ്രകാശിക്കുന്ന ചന്ദ്രനാണ് ഹൈലൈറ്റ്. കൂടെ, ചാന്ദ്രപര്യവേഷകരെയും പ്രതീകാത്മകമായി അവതരിപ്പിച്ചിട്ടുണ്ട്. നിലാവിന്റെ ഭംഗി ആസ്വദിക്കാനും സെൽഫി എടുക്കാനും നിരവധി പേരാണ് ഇവിടേക്കെത്തുന്നത്.

ഇതിനുപുറമേ, മ്യൂസിയത്തിലെ ദീപലങ്കാരം കാണുന്നതിനും വൻ തിരക്കാണ് അനുഭവപ്പെടുന്നത്. കുട്ടികളെ ആകർഷിക്കുന്നതിനായി പൂക്കളുടെയും മൃഗങ്ങളുടെയും രൂപത്തിലാണ് ലൈറ്റ് ഒരുക്കിയിരിക്കുന്നത്.

സെക്രട്ടേറിയേറ്റിലെ ദീപലങ്കാരത്തിനും പ്രത്യേകതയുണ്ട്. കെട്ടിടത്തിന്റെ ഭംഗി എടുത്തു കാട്ടുന്ന തരത്തിലാണ് ഇവിടെ ദീപകാഴ്ച ഒരുക്കിയിരിക്കുന്നത്.

Author

Leave a Reply

Your email address will not be published. Required fields are marked *