ഡോ. സുനില്‍കുമാറിനു ലൈഫ് ടൈം അവാര്‍ഡ്; ഡോ. ഷൈല റോഷിൻ മാമ്മന് നൈറ്റിംഗേൽ പുരസ്കാരം : ജോര്‍ജ് ജോസഫ്‌

Spread the love

മയാമി: ആരോഗ്യരംഗത്തെ മികച്ച സേവനം പരിഗണിച്ച് ഫ്‌ലോറിഡയിൽ നിന്നുള്ള ഡോ. സുനില്‍കുമാറിനു ഇന്ത്യാ പ്രസ് ക്ളബ് നോര്‍ത്ത് അമേരിക്കയുടെ ലൈഫ് ടൈം അച്ചീവ്മെന്റ് അവാര്‍ഡ് സമ്മാനിച്ചു. മയാമി സമ്മേളനത്തിന്റെ സമാപന ചടങ്ങില്‍ എംഎല്‍എ ദലീമ ജോജോ ഡോ.സുനില്‍കുമാറിന് പുരസ്കാരം സമ്മാനിച്ചു .

നേഴ്സിംഗ് രംഗത്ത് മികച്ച സേവനം കാഴ്ചവെച്ച ന്യൂയോര്‍ക്കിലെ കിംഗ്സ് കൗണ്ടി ആശുപത്രിയിലെ നേഴ്സിംഗ് ഡയറക്ടര്‍ ഡോ. ഷൈല റോഷിൻ മാമ്മന് പ്രസ് ക്ളബിന്റെ നൈറ്റിംഗേൽ പുരസ്കാരം എംഎല്‍എമാരായ ചാണ്ടി ഉമ്മനും ദലീമ ജോജോയും ചേര്‍ന്ന് സമ്മാനിച്ചു .

ഇന്ത്യാ പ്രസ് ക്ളബ് നോര്‍ത്ത് അമേരിക്കയുടെ ലൈഫ് ടൈം ബിസിനസ് അച്ചീവ്മെന്റ് അവാര്‍ഡിന് അമേരിക്കയിലെ ബിസിനസ് രംഗത്തെ പ്രമുഖരായ ജോയ് നെടിയകാലയിലും ദിലീപ് വര്‍ഗീസും അര്‍ഹരായി.

Author

Leave a Reply

Your email address will not be published. Required fields are marked *