സാമ്പത്തിക വിദഗ്ധ ഡോ.മേരി ജോര്‍ജിന്റെ പുസ്തകം ശശി തരൂര്‍ പ്രകാശനം ചെയ്യും

Spread the love

സാമ്പത്തിക വിദഗ്ധ ഡോ.മേരി ജോര്‍ജ് എഴുതിയ ”കേരളത്തിന്റെ സമ്പദ്ഘടന നിഴലും വെളിച്ചവും” എന്ന പുസ്തകം നവംബര്‍ 7 ന് കെ.പി.സി.സി ആസ്ഥാനമായ ഇന്ദിരാഭവനില്‍ വെച്ച് നടക്കുന്ന സമ്മേളനത്തില്‍ ഡോ.ശശി തരൂര്‍ എം.പി പ്രൊഫ.ഡോ.കെ.പി.കണ്ണന് നല്‍കി പ്രകാശനം ചെയ്യും.പ്രിയദര്‍ശിനി പബ്ലിക്കേഷന്‍സാണ് പുസ്തകം പ്രസിദ്ധീകരിക്കുന്നത്.

പ്രസ്തുത സമ്മേളനത്തോടനുബന്ധിച്ച് നടക്കുന്ന സാമ്പത്തിക സെമിനാറില്‍ ഡോ.ബി.എ. പ്രകാശ്, ജോണ്‍ മുണ്ടക്കയം, ഡോ.മേരി ജോര്‍ജ് തുടങ്ങിയവര്‍ പങ്കെടുക്കും. കേരളത്തിലെ സാമ്പത്തിക സ്ഥിതി അനുദിനം വഷളായിക്കൊണ്ടിരിക്കുകയാണ്. സാധാരണ ജനങ്ങള്‍ക്ക് പോലും ആശങ്ക ഉളവാക്കുന്ന തരത്തിലേക്ക് കേരളത്തിലെ സാമ്പത്തിക സ്ഥിതി എത്തി നില്‍ക്കുകയാണ്. ഈ പ്രതിസന്ധി ഒരു നാള്‍കൊണ്ട് ഉണ്ടായതല്ലെന്നും കാലാകാലങ്ങളായി ഭരണകര്‍ത്താക്കള്‍ സ്വീകരിച്ചുപോരുന്ന തെറ്റായ സാമ്പത്തിക നയം കൊണ്ട് ഉരുത്തിരിഞ്ഞ് വന്നതാണെന്നും ഈ രംഗം വിശദമായി വിശകലനം ചെയ്ത ഡോ.മേരി ജോര്‍ജ് ഈ പുസ്തകത്തിലൂടെ വിശദമാക്കുന്നു. കേരളത്തിലെ നിലവിലെ സാമ്പത്തിക സ്ഥിതി വിശദമായി വിശകലനം ചെയ്യുന്ന ഈ പുസ്തകം ഇടതുപക്ഷത്തിന്റെ പല വാദമുഖങ്ങളേയും ഖണ്ഡിക്കുന്നതാണ്. നിക്ഷ്പക്ഷതയുടെ സമ്പദ്വ്യവസ്ഥയെ വിശകലനം ചെയ്യുന്ന ഡോ.മേരി ജോര്‍ജിന്റെ പുസ്തകം ആധുനിക കേരള സമൂഹം ചര്‍ച്ചചെയ്യുമെന്നുറപ്പ്.

Author

Leave a Reply

Your email address will not be published. Required fields are marked *