പുതിയ ഹാർപ്പിക് ഒറിജിനൽ ഫ്രെഷ് പുറത്തിറക്കി

Spread the love

കൊച്ചി: മുൻനിര ടോയ്‌ലെറ്റ് ക്ളീനറായ ഹാർപ്പിക് പുതിയ ഫോർമുലേഷനിൽ പുറത്തിറക്കി. അഞ്ച് മിനിറ്റുകൊണ്ട് ടോയ്‌ലറ്റ് പൂർണ്ണമായും വൃത്തിയാക്കാൻ കഴിവുള്ളതാണ് പവർ പ്ലസ് റേഞ്ചിൽ വരുന്ന പുതിയ ഹാർപ്പിക് ഒറിജിനൽ ഫ്രെഷ്. നീണ്ടുനിൽക്കുന്ന സുഗന്ധവും പുതുമയും ടോയ്‌ലെറ്റിന് ഉറപ്പാക്കുന്ന ഹാർപ്പിക് ഒറിജിനൽ ഫ്രെഷ് സ്‍പാർക്ലിംഗ് ലെമൺ, റിഫ്രഷിംഗ് മറൈൻ, ജോയ്‌ഫുൾ ജാസ്‍മിൻ എന്നിങ്ങനെ മൂന്ന് സുഗന്ധങ്ങളിൽ ലഭ്യമാണ്. ദുർഗന്ധ നിയന്ത്രണ ടെക്‌നോളജി ഉപയോഗപ്പെടുത്തിയട്ടുണ്ടെന്നതും ഹാർപ്പിക് ഒറിജിനൽ ഫ്രെഷിന്റെ പ്രത്യേകതയാണ്. ഡിറ്റർജന്‍റിനേക്കാൾ പത്തിരട്ടി മികച്ച ക്ളീനിംഗ് നൽകുന്നതുമാണ് ഉൽപന്നം. 200 മില്ലി ലിറ്റർ, 500 മില്ലി ലിറ്റർ, 1ലിറ്റർ എന്നീ അളവുകളിൽ ഹാർപ്പിക് പവർ പ്ലസ് റേഞ്ചിനു യഥാക്രമം 44രൂപ, 99രൂപ , 215 രൂപ എന്നിങ്ങനെയാണ് വില.

ഉപഭോക്താക്കളുടെ മാറുന്ന ആവശ്യങ്ങൾ തൃപ്തമാക്കുന്നതാണ് ഹാർപ്പിക് ഒറിജിനൽ ഫ്രെഷ് എന്നു നിർമ്മാതാക്കളായ റെക്കിറ്റിന്റെ സൗത്ത് ഏഷ്യ – ഹൈജീൻ റീജണൽ മാർക്കറ്റിംഗ് ഡയറക്‌ടർ സൗരഭ് ജയിൻ അഭിപ്രായപ്പെട്ടു. ടോയ്‌ലറ്റ് ക്ലീനിംഗ് ഏറ്റവും മികച്ചതാക്കാൻ പ്രതിബദ്ധമാണെന്നും അദ്ദേഹം പറഞ്ഞു. ഏറ്റവും ജനപ്രീതിയാർജ്ജിച്ച ബ്രാൻഡാണ് ഹാർപ്പിക് എന്ന് ബ്രാൻഡ് അംബാസഡറായ ബോളിവുഡ് താരം അക്ഷയ് കുമാർ അഭിപ്രായപ്പെട്ടു.

Aishwarya

 

Author

Leave a Reply

Your email address will not be published. Required fields are marked *