പെന്തക്കോസ്തൽ യൂത്ത് ഫെലോഷിപ്പ് ഓഫ് ഫ്ലോറിഡ: വാർഷിക കൺവെൻഷൻ 8 മുതൽ : നിബു വെള്ളവന്താനം

Spread the love

മയാമി : പെന്തക്കോസ്തൽ യൂത്ത് ഫെലോഷിപ്പ് ഓഫ് ഫ്ലോറിഡയുടെ 26 മത് വാർഷിക കൺവെൻഷൻ ഡിസംബർ 8 മുതൽ 10 വരെ നടത്തപ്പെടും. വെള്ളി, ശനി ദിവസങ്ങളിൽ ഐപിസി സൗത്ത് ഫ്ലോറിഡയിൽ വെച്ച് (6180 NW 11th St, Sunrise, FL 33313) വൈകിട്ട് 6.30 മുതൽ നടത്തപ്പെടുന്ന യോഗങ്ങളിൽ ഐ.പി.സി ഒർലാന്റോ അസോസിയേറ്റ് പാസ്റ്റർ ഫിനോയി ജോൺസൺ മുഖ്യ പ്രഭാഷകനായിരിക്കും .

പത്തിന് ഞായറാഴ്ച രാവിലെ 9 മണിക്ക് വെസ്റ്റ് ഗ്ലൈഡ്സ് മിഡിൽ സ്കൂളിൽ വച്ച് (11000 Holmberg Rd, Parkland, FL 33076) നടത്തപ്പെടുന്ന സംയുക്ത സഭാ ആരാധനയിൽ റവ. ഡോ. തോംസൺ കെ. മാത്യൂ ദൈവ വചന സന്ദേശം നൽകും. ഐ.പി.സി നോർത്ത് അമേരിക്കൻ സൗത്ത് ഈസ്റ്റ് റീജിയൻ പ്രസിഡന്റ് പാസ്റ്റർ കെ.സി ജോൺ തിരുവത്താഴ ശുശ്രൂഷകൾക്ക് മുഖ്യ കാർമികത്വം വഹിക്കും.

പാസ്റ്റേഴ്സ് കോർഡിനേറ്റർ റവ. ജോർജ് വർഗീസ് ആരാധനയോഗത്തിൽ അധ്യക്ഷത വഹിക്കും. അനുഗ്രഹീത ഗായകൻ ഡോ. റ്റോം ഫിലിപ്പ് തോമസ് വിവിധ ദിവസങ്ങളിലായി നടത്തപ്പെടുന്ന ആത്മീയ ഗാന ശുശ്രൂഷകൾക്ക് നേതൃത്വം നൽകും. പാസ്റ്റർമാരായ സാം പണിക്കർ, എബ്രഹാം തോമസ്, ബൈജു മാത്യു, ജോസൻ തോമസ്, പോത്തൻ ചാക്കോ, ജയ്മോൻ ജേക്കബ് തുടങ്ങിയവർ വിവിധ യോഗങ്ങളിൽ അധ്യക്ഷത വഹിക്കും.

കൂടുതൽ വിവരങ്ങൾക്ക്: ബ്രദർ ഷാജി ബിനോ, 206 471 5815, സിസ്റ്റർ ആഞ്ജലിന ജോൺ 754 510 4959.

 

Author

Leave a Reply

Your email address will not be published. Required fields are marked *