നവകേരള സദസ്സിലെ ജനപങ്കാളിത്തം തെളിയിക്കുന്നത് ഭാവി കേരളം ഭദ്രമാണെന്ന സൂചന – മുഖ്യമന്ത്രി

Spread the love

കേരളമൊന്നാകെ ഒരേ സ്വരത്തിൽ നാടിൻ്റെ ആവശ്യങ്ങളുന്നയിക്കുകയാണ് നവകേരള സദസിൻ്റെ ലക്ഷ്യമെന്നും നാടിൻ്റെ പുരോഗതി ആഗ്രഹിക്കുന്നവർക്ക് മാറി നിൽക്കാനാകില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. പാലക്കാട് മണ്ഡലതല നവകേരള സദസിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. നാടിൻ്റെ

ആവശ്യങ്ങൾക്ക് വേണ്ടി ഒന്നിച്ച് നിൽക്കണമെന്ന നിലപാട് സ്വീകരിച്ചു കൊണ്ട് പ്രതിപക്ഷ പാർട്ടികളിലെ പ്രാതിനിധ്യം പ്രഭാത സദസ്സുകളിൽ ഉണ്ടാകുന്നുണ്ട്. നിർദ്ദേശങ്ങളും പുതിയ ആശയങ്ങളും നൽകുന്നതിനായി സദസുകളിൽ ആളുകളൊഴുകിയെത്തുകയാണ്. ഭാവി കേരളം ഭദ്രമാണെന്ന സൂചനയാണ് ഈ ജനപങ്കാളിത്തം തെളിയിക്കുന്നതെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

Author

Leave a Reply

Your email address will not be published. Required fields are marked *