കേരള അസോസിയേഷൻ ഓഫ് ഡാലസ് സീനിയർ ഫോറം ഏപ്രിൽ 27 ന്

Spread the love

ഗാർലൻഡ് (ഡാളസ് ) : കേരള അസോസിയേഷൻ ഓഫ് ഡാലസിന്റെ ആഭിമുഖ്യത്തിൽ സീനിയർ ഫോറം “മധുരമോ മാധുര്യമോ”സംഘടിപ്പിക്കുന്നു ഏപ്രിൽ 27 ശനിയാഴ്ച രാവിലെ 10 30 മുതലാണ് പരിപാടികൾ ആരംഭിക്കുന്നത് .പ്രസിഡന്റ് പ്രദീപ് നാഗനൂലിന്റെ അധ്യക്ഷതയിൽ ചേരുന്ന ചേരുന്ന യോഗത്തിൽ തൈറോയ്ഡ് ഡിസീസ്എന്ന വിഷയത്തെ അധികരിച്ച് ഡോ:അജി ആര്യൻകാട്ടും, ഡിപ്രഷൻ ആൻഡ് ഏജിഗിനെ കുറിച്ച് ബീന മണ്ണിൽ (സൈക്യാട്രിക് നഴ്സ് പ്രാക്റ്റീഷനർ) പ്രഭാഷണം നടത്തും
സീനിയർ ഫോറത്തിൽ എല്ലാ അസോസിയേഷൻ അംഗങ്ങളും അഭ്യുദയകാംക്ഷികളും യോഗത്തിൽ പങ്കെടുക്കണമെന്ന് സോഷ്യൽ സർവീസ് ഡയറക്ടർ ജെയ്സി ജോർജ് അറിയിച്ചു

കൂടുതൽ വിവരങ്ങൾക്ക്.
ജയ്സി ജോർജ്: 469 688 2065
ബേബി കൊടുവത്ത്: 214 608 8954

Author

Leave a Reply

Your email address will not be published. Required fields are marked *