ബിജെപി നേതാവ് കോൺഗ്രസിൽ ചേർന്നു

Spread the love

മൽസ്യമേഖലയിലെ ബിജെപി നേതാവ് കോൺഗ്രസിൽ ചേർന്നു.
വോട്ടുപിടിക്കാൻ ബിജെപി പണം വാരിയെറിയുന്നുവെന്ന് ഫ്രാൻസിസ് ആൽബർട്ട്.

തിരുവനന്തപുരം: ബിജെപി ജില്ലാ കമ്മിറ്റിയംഗവും തിരുവനന്തപുരത്ത് മൽസ്യ മേഖലയിലെ പ്രമുഖ നേതാവുമായ ഫ്രാൻസിസ് ആൽബർട്ടും നിരവധി പ്രവർത്തകരും ബിജെപിയിൽ നിന്ന് രാജിവെച്ച് കോൺഗ്രസിൽ ചേർന്നു.

ഇന്ദിരാഭവനിലെത്തിയ ഫ്രാൻസിസ് ആൽബർട്ടിനെ കെപിസിസി ആക്ടിങ് പ്രസിഡന്റ് എംഎം ഹസനും ശശി തരൂർ എംപിയും ചേർന്ന് സ്വീകരിച്ചു. തീരദേശത്തോടും ക്രിസ്ത്യൻ സമുദായത്തോടും ബിജെപി പുലർത്തുന്ന സമീപനത്തിൽ മനംനൊന്താണ് താൻ പാർട്ടി വിട്ട് കോൺഗ്രസിലെത്തിയതെന്ന് അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു. കോൺഗ്രസിന് പരമ്പരാഗതമായി ലഭിച്ചു കൊണ്ടിരിക്കുന്ന തീരദേശ മേഖലയിലെ വോട്ടുകൾ തട്ടിയെടുക്കാനായി ബിജെപി പണം വാരിയെറിയുകയാണ്. ഇന്നലെ രാവിലെ പണവുമായി തന്നെയും സമീപിച്ചിരുന്നുവെന്ന് അദ്ദേഹം വെളിപ്പെടുത്തി. ശശി തരൂരിന് വേണ്ടി താൻ പ്രചരണ രംഗത്തുണ്ടാകുമെന്നും ഫ്രാൻസിസ് ആൽബർട്ട് വ്യക്തമാക്കി.

അതേസമയം, വോട്ടുകൾ സ്വാധീനിക്കുന്നതിന് തീരദേശത്ത് ചില നേതാക്കൾ പണം മുടക്കുന്നുവെന്ന് അവിടുത്തെ ആളുകൾ തന്നോടു പറയുന്നുണ്ടെന്ന് ഡോ. ശശി തരൂരും പ്രതികരിച്ചു. കോൺഗ്രസിലേക്ക് ഫ്രാൻസിസ് ആൽബർട്ടിനെ സ്വാഗതം ചെയ്യുന്നതായി എം.എം ഹസനും വ്യക്തമാക്കി. കെപിസിസി ജനറൽ സെക്രട്ടറി ജി.എസ് ബാബുവും ചടങ്ങിൽ പങ്കെടുത്തു.

ഫോട്ടോക്യാപ്ഷൻ : ബിജെപിയിൽ നിന്ന് രാജിവെച്ച് കോൺഗ്രസിലെത്തിയ ഫ്രാൻസിസ് ആൽബർട്ടിനെ ഇന്ദിരാഭവനിൽ കെപിസിസി ആക്ടിങ് പ്രസിഡന്റ് എംഎം ഹസനും ഡോ. ശശി തരൂർ എംപിയും ചേർന്ന് സ്വീകരിക്കുന്നു.

Media KPCC

Author

Leave a Reply

Your email address will not be published. Required fields are marked *