മെഡിക്കൽ ബില്ലുകൾ താങ്ങാനാവാതെ ആശുപത്രിയിൽ പ്രവേശിപ്പിച്ച ഭാര്യയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയെന്ന് ഭർത്താവ്

Spread the love

കൻസാസ് സിറ്റി, മൊണ്ടാന  : വാരാന്ത്യത്തിൽ ആശുപത്രി കിടക്കയിൽ കിടക്കുകയായിരുന്ന ഭാര്യയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ കേസിൽ ഭർത്താവും മിസോറി പൗരനുമായ റോണി വിഗ്സ്(72) രണ്ടാം ഡിഗ്രി കൊലപാതക കുറ്റം നേരിടുന്നുണ്ടെന്ന് ജാക്‌സൺ കൗണ്ടി പ്രോസിക്യൂട്ടർ ജീൻ പീറ്റേഴ്‌സ് ബേക്കർ അറിയിച്ചു.രണ്ടാം ഡിഗ്രി കൊലപാതക കുറ്റത്തിന് വിഗ്‌സ് തിങ്കളാഴ്ച ആദ്യമായി ഹാജരായി,

ഡയാലിസിസിന് ആശുപത്രിയിലെത്തിയ ഭാര്യയെ കൊലപ്പെടുത്തിയത് താനാണെന്ന് റോണി വിഗ്സ് പോലീസിനോട് സമ്മതിച്ചതായി കോടതി രേഖകളിൽ പറയുന്നു.

മെയ് 3 വെള്ളിയാഴ്ച, രാത്രി 11:30 ന് മുമ്പ്, മിസൗറിയിലെ ഇൻഡിപെൻഡൻസിലുള്ള ഒരു ഹോസ്പിറ്റലിലായിരുന്നു സംഭവം .ഞാൻ അത് ചെയ്തു, ഞാൻ അവളെ കൊന്നു, ഞാൻ അവളെ ശ്വാസം മുട്ടിച്ചു” എന്ന് വിഗ്സ് പറയുന്നത് മെഡിക്കൽ സ്റ്റാഫ് കേട്ടിരുന്നു .അവളെ ശ്വാസം മുട്ടിക്കുകയും നിലവിളിക്കാതിരിക്കാൻ മൂക്കും വായും മൂടുകയും ചെയ്തതായി വിഗ്സ് സമ്മതിച്ചതായി പ്രോസിക്യൂട്ടർമാർ പറഞ്ഞു.

Author

Leave a Reply

Your email address will not be published. Required fields are marked *