എറണാകുളത്ത് ശീതീകരണ സംവിധാനങ്ങളെ പ്രമേയമാക്കി പ്രദര്‍ശനം മേയ് 30ന്

Spread the love

കേരള സര്‍ക്കാര്‍ ഊര്‍ജ വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന എനര്‍ജി മാനേജ്മന്റ് സെന്ററും വേള്‍ഡ് റിസോഴ്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഇന്ത്യയും സംയുക്തമായി മേയ് 30ന് എറണാകുളത്ത് ശീതീകരണ സംവിധാനങ്ങളെ പ്രമേയമാക്കി പ്രദര്‍ശനം സംഘടിപ്പിക്കും. രാവിലെ 9:30 മുതല്‍ വൈകുന്നേരം 5 വരെ ഹോട്ടല്‍ ക്രൗണ്‍ പ്ലാസയില്‍ കൂളിംഗ് ദ ഫ്യൂച്ചര്‍: എ ഷോകേസ് ഓഫ് സസ്‌റ്റൈനബിള്‍ കൂളിംഗ് ടെക്‌നോളജീസ് ഫോര്‍ കേരള” എന്ന പേരിലാണ് പരിപാടി സംഘടിപ്പിക്കുന്നത്. പ്രദര്‍ശനം കാണാന്‍ പൊതുജനങ്ങള്‍ക്ക് പ്രവേശനം സൗജന്യമാണ്.

സംസ്ഥാനത്ത് സുസ്ഥിരമായ ശീതീകരണ പരിഹാരങ്ങള്‍ സംബന്ധിച്ച അവബോധം വളര്‍ത്തുക, ചര്‍ച്ചകള്‍ സുഗമമാക്കുക, സാങ്കേതിക ദാതാക്കള്‍ക്ക് അവരുടെ ഉല്‍പ്പന്നം/സേവനങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നതിനുള്ള വേദി നല്‍കുക എന്നിവയാണ് പരിപാടിയുടെ ലക്ഷ്യം. എനര്‍ജി മാനേജ്മന്റ് സെന്റര്‍, വേള്‍ഡ് റിസോഴ്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഇന്ത്യ, ഇഷ്‌റേ കൊച്ചി ചാപ്റ്റര്‍ എന്നീ സ്ഥാപനങ്ങള്‍ പരിപാടിയുടെ ഭാഗമാകും.

കൂള്‍ റൂഫ് സൊല്യൂഷനുകള്‍, റേഡിയന്റ് കൂളിംഗ്, സോളാര്‍ ഹൈബ്രിഡ് കൂളിംഗ്, അഡ്വാന്‍സ്ഡ് ബില്‍ഡിംഗ് മെറ്റീരിയലുകള്‍ തുടങ്ങിയ സുസ്ഥിര ശീതീകരണത്തിലെ നൂതന സാങ്കേതികവിദ്യകള്‍ ഉള്‍ക്കൊള്ളുന്ന എക്‌സിബിഷന്‍ പരിപാടിയുടെ പ്രധാന ആകര്‍ഷണമായിരിക്കും.

കേരളത്തില്‍ വേനല്‍ക്കാലത്ത് കടുത്ത ചൂടും അനുബന്ധ പ്രശ്‌നങ്ങളും അനുഭവപ്പെടുന്നതിനാല്‍ സുസ്ഥിര ശീതീകരണ മാര്‍ഗ്ഗങ്ങള്‍ അത്യന്താപേക്ഷിതമാണ്. വര്‍ധിച്ചുവരുന്ന താപനിലയും ഊര്‍ജ്ജ- കാര്യക്ഷമമായ, കുറഞ്ഞ ഗ്ലോബല്‍ വോമിംഗ് പൊട്ടന്‍ഷ്യല്‍ റഫ്രിജറന്റുകളുടെ ആവശ്യകതയും മൂലം വര്‍ദ്ധിച്ചുവരുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നത് ലക്ഷ്യമിട്ടാണ് പരിപാടി സംഘടിപ്പിക്കുന്നത്.

Author

Leave a Reply

Your email address will not be published. Required fields are marked *